കൊച്ചി . വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കണം. സിബിഐ അന്വേഷണത്തിന്റെ നടപടിക്രമ ങ്ങള് വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിച്ചു. സിബിഐ ഏറ്റെടുക്കുന്നത് വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുന്നു.
സിബിഐ അന്വേഷണം ഒരു ദിവസം താമസിക്കുന്നത് പോലും കേസിനെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, സിബിഐ എന്നിവരെയാണ് എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുവെങ്കിലും താന്‍ അണ്ടര്‍ സെക്രട്ടറിയെ സമീപിച്ചെങ്കിലും ആശാവഹമായ സമീപനമല്ല ഉണ്ടായത്.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസമെങ്കിലും സമയം വേണമെന്ന് അണ്ടര്‍ സെക്രട്ടറി അറിയിക്കുകയായിരുന്നു. അന്വേഷണം വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മാര്‍ച്ച് ഒമ്പതിനാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്. എന്നാല്‍ അന്വേഷണം കൈമാറാന്‍ വൈകുന്നതില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബം പ്രതിഷേധമുന്നയിച്ചതോടെയാണ് പോലീസ് ആസ്ഥാനത്തുനിന്നും ഒരു ഉദ്യോഗസ്ഥന് ഡല്‍ഹിയില്‍ സിബിഐ ഓഫീസില്‍ എത്തി വിജ്ഞാപനം കൈമാറുന്നത്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…