തിരുവനന്തപുരം . മുഖ്യമന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നയാൾ അസഭ്യം പറഞ്ഞതിന് പോലീസ് കേസെടുത്തു. വെള്ളറട സ്വദേശി ശ്രീജിത്തിനെതിരെയാണ് കേസ്. സെക്രട്ടറിയേറ്റിനു മുന്നിൽ മെഗഫോൺ ഉപയോഗിച്ച് ശ്രീജിത്ത് മുഖ്യമന്ത്രിക്കെതിരെ അസഭ്യ വർഷം നടത്തിയതിന് കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
പാറശാല പൊലീസ് കസ്റ്റഡിയിൽ വച്ച് സഹോദരനെ മർദിച്ച് കൊന്നു എന്നാരോപിച്ചാണ് സെക്രട്ടറിയേറ്റിനു മുന്നിൽ വർഷങ്ങളായി ശ്രീജിത്ത് സമരം ചെയ്തു വരികയാണ്. തുടർന്ന് സംഭവത്തിൽ സർക്കാർ ഇടപെട്ട് സിബിഐ അന്വേഷണം നടത്തിയെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ശ്രീജിത്ത് വീണ്ടും സമരം തുടരുകയാണ് ഉണ്ടായത്.
സെക്രട്ടറിയേറ്റിനു മുന്നിൽ എത്തുന്ന പൊലീസുക്കാരെയും മാധ്യമപ്രവർത്തകരെയടക്കം അസഭ്യം പറയുക ഇയാളുടെ പതിവാണ്. ഇത്തരത്തിൽ ഇയാൾ കഴിഞ്ഞി ദിവസം മുഖ്യമന്ത്രിക്കെതിര അസഭ്യവർഷം നടത്തിയത് വഴിയാത്രക്കാരിൽ ഒരാൾ ഫോണിൽ പകർത്തുകയാണ് ഉണ്ടായത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…