Crime,

ജനത്തിന് മുന്നിൽ പൊട്ടാസ് പൊട്ടിച്ച് പൊട്ടിച്ചിരിച്ച്, പക്ഷെ നെഞ്ചുരുകി പിണറായി, സഖാക്കൾ കൂട്ടത്തോടെ BJP യിലേക്ക് !!

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് രൂപം കൊണ്ടിട്ട് പതിറ്റാണ്ടുകളായി. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും രാജ്യം ഭരിച്ചിരുന്നപ്പോള്‍ കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയായത് നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ്. പ്രതിപക്ഷനേതാക്കന്മാരെ ഭീഷണിപ്പെടുത്താനും ബി.ജെ.പിയിലേക്ക് ചാടിക്കാനുമാണ് കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുന്നതെന്നെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ അക്ഷേപം. അതിൽ വസ്തുതയുണ്ടെന്ന് പറയാനാകില്ല.

കാരണം ഇ.ഡി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നേതാക്കന്മാരെല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കുറ്റം ചെയ്തവരാണ്. അതും അവരുടെ പാര്‍ട്ടികള്‍ അധികാരത്തി ലിരുന്ന സമയത്ത്. നിയമവിരുദ്ധമായ നടപടികള്‍ ചെയ്യാത്തെ പൊതുപ്രവര്‍ത്തകരെ ഒരു ഏജന്‍സിക്കും കുരുക്കാനാവില്ല. മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ. അങ്ങനെയുള്ളവര്‍ക്കെതി രെയാണ് ഇ.ഡി കേസെടുത്തിട്ടുള്ളത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയോ, മുഖ്യധാരാ മാധ്യമങ്ങളോ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ല.

കേരളത്തിലെ പ്രതിപക്ഷ നേതാക്കന്മാര്‍ കുറേ കാലമായി ഉന്നയിക്കുന്ന ആക്ഷേപമുണ്ട്, മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിലെ ചിലരും ഒത്തുകളിക്കുന്നത് കൊണ്ടാണ് സി.പി.എം നേതാക്കള്‍ക്കെതിരായ കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ ഒതുക്കുന്നെന്ന്. പ്രത്യേകിച്ച് ലൈഫ് മിഷന്‍ കോഴ, സ്വര്‍ണക്കടത്ത്, മാസപ്പടി കേസുകള്‍. അവര്‍ക്കുള്ള മറുപടിയാണ് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കും മാസപ്പടി കേസിലെ മറ്റുള്ളവര്‍ക്കും എതിരെയുള്ള ഇ.ഡി അന്വേഷണം. ഇത് പിണറായി വിജയന്റെയും മകളുടെയും മാത്രമല്ല യു.ഡി.എഫിലെ പല നേതാക്കളുടെയും അടിവേരിളക്കും.

രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുഞ്ഞ് അങ്ങനെ പല നേതാക്കളുടെ പേരും മാസപ്പടി പട്ടികയിലുണ്ട്. മാത്രമല്ല കേരളത്തില്‍ കമ്പനി നടത്തിക്കൊണ്ട് പോകണമെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കണമെന്ന് സി.എം.ആര്‍.എല്‍, ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് സമഗ്രമായി ആ രീതിയിലൊരു അന്വേഷണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. എങ്കില്‍ പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി കട്ടപ്പുറത്താകും. അല്ലെങ്കില്‍ ബി.ജെ.പിയില്‍ ചേരേണ്ടിവരും. അങ്ങനെയെങ്കില്‍ പത്മജയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരുനിര നേതാക്കളുടെ ഒഴുക്ക് ബി.ജെ.പിയിലേക്കുണ്ടാകും.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇ.ഡിയുടെ അധികാരത്തില്‍ ചില ഭേദഗതികള്‍ വരുത്തി. അതില്‍ ഭൂരിപക്ഷം കാര്യങ്ങളും കോടതി തന്നെ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇ.ഡിയുടെ കുരുക്കില്‍ പെട്ടാല്‍ ഊരാന്‍ പാടാണ്. കേന്ദ്ര ഏജന്‍സികളുടെ കേസില്‍ നിന്ന് രക്ഷപെടാനായി സി.പി.എം പയറ്റുന്ന തന്ത്രം കോണ്‍ഗ്രസിനെ നിലംപരിശാക്കുക എന്നതാണ്. ആ സ്ഥാനത്തേക്ക് ബി.ജെ.പിയെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള പരസ്പര സഹകരണം കൊണ്ടാണ് കൊടകര കള്ളപ്പണക്കേസില്‍ നിന്നും തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിന്നും കെ.സുരേന്ദ്രനെയും വിദ്വേഷ പ്രസംഗ കേസില്‍ രാജീവ് ചന്ദ്രശേഖറിനെയും സംസ്ഥാന സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്, രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയയും ഇ.പി ജയരാജന്റെ റിസോര്‍ട്ട് ആയ വൈദേഹവും തമ്മിലുള്ള ബിസിനസ്സ് പങ്കാളിത്തം.

ചങ്ങാത്ത മുതലാളിത്തം നടത്തുന്ന പിണറായി വിജയനെയും ഇ.പിയേയും പാര്‍ട്ടി സംരക്ഷിക്കുകയാണ്. ഇ.ഡി അന്വേഷണം കാര്യക്ഷമമായാല്‍ എല്ലാം തവിടുപൊടിയാകും. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പോ, ശേഷമോ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട സാഹചര്യം സംജാതമാകും. ഇലക്ഷന് മുമ്പാണെങ്കില്‍ അതിന്റെ ഗുണം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ലഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് നല്ലൊരു ശതമാനം വോട്ട് ഷെയര്‍ ബി.ജെ.പിക്ക് കിട്ടിക്കഴിഞ്ഞു.

ഇനിയുള്ളത് ഉരുക്കുകോട്ടയായ സി.പി.എമ്മില്‍ നിന്നാണ്. പിണറായിയെയോ, മകളെയോ ഇ.ഡി അറസ്റ്റ് ചെയ്താല്‍ അതുണ്ടാവും എന്നുറപ്പാണ്. അങ്ങനെയെങ്കില്‍ ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാകും ഇത്തവണ കേരളത്തില്‍ അരങ്ങേറുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നിട്ടുള്ള പിണറായി വിജയന് അതിന് ശേഷം അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ജയില്‍ വകുപ്പ് ഭരിക്കുന്ന മന്ത്രി തന്നെ ജയിലിലാകും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പോലെ പിണറായിക്ക് സ്ഥാനം ഒഴിയാതെ ജയിലില്‍ പോകാന്‍ കഴിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം സി.പി.എം ഒരിക്കലും അത് അനുവദിക്കില്ല. ഇനി മരുമകനെ മുഖ്യമന്ത്രിയായി വാഴിച്ചിട്ട് ഒഴിയാമെന്ന് വെച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനും സാധ്യതയില്ല. അതുകൊണ്ട് ഇ.ഡിയുടെ വരവ് ഇടതുമുന്നണിയേ ക്കാളും സി.പി.എമ്മിനേക്കാളും ഭയക്കേണ്ടത് പിണറായി വിജയനും കുടുംബവുമാണ്. മാസപ്പടി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് കോടതിയെ സമീപിച്ചിട്ടുണ്ട്. അത് കൂടെ സംഭവിച്ചാല്‍ കാരണഭൂതനും മറ്റ് ചില യു.ഡി.എഫ് നേതാക്കള്‍ക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിരമായി പായും തലയിണയും ഒരുക്കുന്നതായിരിക്കും നല്ലത്.

ഇ.ഡിയുടെ വരവ് കേരളരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. മുന്നണികളിലും പാര്‍ട്ടികളിലും ആ മാറ്റം കാണാനായേക്കും. ബി.ജെ.പിക്കുള്ളിലും പ്രശ്‌നങ്ങളു ണ്ടാകും. പണ്ട് മുതലേ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന സി.കെ.പി പത്മനാഭനെ പോലുള്ള നേതാക്കള്‍ തങ്ങളുടെ അതൃപ്തി വെളിപ്പെടു ത്തി കഴിഞ്ഞു. ഇന്നലെ വന്നവര്‍ക്ക് സ്ഥാനമാനങ്ങളും വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്നവരെ തഴയുകയും ചെയ്യുന്നു. നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതെല്ലാം മുന്‍ കൂട്ടി കണ്ടുകൊണ്ടാണ് കേരളത്തില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവചിച്ചത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

3 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

4 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

5 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

8 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

9 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

9 hours ago