Crime,

രാമേശ്വരം കഫേ സ്ഫോടനം: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം

ന്യൂഡൽഹി . ബെം​ഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് എൻ ഐ എ. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകുക. ഇ-മെയിൽ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവെക്കാം.

കഫേയിൽ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ​ഗൂഢാലോചന നടത്തിയ അബ്ദുൾ മതീൻ താഹ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് ലക്ഷങ്ങൾ പ്രതിഫലമായി നൽകുക. രണ്ടു പ്രതികളും 2020ലെ ഭീകരവാദ ക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ തിരയുന്ന യുവാക്കൾ കൂടിയാണ്.

കേസുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം ആസൂത്രണം ചെയ്തവരിൽ ഒരാളായ മുസാമിൽ ഷരീഫിനെയാണ് എൻഐഎ പിടികൂടുന്നത്. ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവടങ്ങളിലായി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ് ഉണ്ടായത്.

crime-administrator

Recent Posts

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

25 mins ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

1 hour ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

2 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

2 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

2 hours ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

3 hours ago