Kerala

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കയറി സഖാക്കൾ …,അപ്പയെ തൊട്ടാൽ വിടില്ല, കൊടുങ്കാറ്റായി ചാണ്ടി ഉമ്മൻ

വീണ്ടും ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെപ്പോലും വെറുതെ വിടാതെ സിപിഎം സൈബർ സഖാക്കളുടെ തേരോട്ടം. യശ്ശശരീരനായ ഉമ്മൻചാണ്ടിയുടെ കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് സൈബർ സഖാക്കൾ നടത്തുന്നത്. ഇതിനെതിരെ റാണാജിത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ചാണ്ടി ഉമ്മൻ. താൻ ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനു പിന്നാലെ തന്റെ പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മന്‍ .

ബിജെപിയില്‍ മക്കള്‍ പോയപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വിദൂര ചിന്തയില്‍ പോലും ബിജെപി എന്ന വിചാരം ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പത്മജാ വേണുഗോപാലിന്റെയും അനിൽ ആന്റണിയുടെയും ബിജെപി പ്രവേശനത്തിന് പിന്നാലെ ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ബിജെപി യിലേക്കെന്ന തരത്തിൽ ചില പ്രചാരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്നു ചാണ്ടി തന്നെ പ്രതികരിക്കുകയായിരുന്നു. അതേസമയം പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബിജെപിയിൽ പോയതിൽ തെറ്റുകാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അതവരുടെ തീരുമാനമാണ്. അവര്‍ക്ക് ഏത് പാര്‍ട്ടിയിൽ വേണമെങ്കിലും പോകാം.

തന്റെ പാര്‍ട്ടി കോൺഗ്രസാണ്, തന്റെ നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം മുംബൈയിൽ പറയുകയുണ്ടായി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തും. പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അത്തരത്തിലുള്ള മോശം പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും പറഞ്ഞു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

8 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

10 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

11 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

11 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

12 hours ago