Cinema

പത്മജ തൃശൂരില്‍ പ്രചാരണത്തിനിറങ്ങും, മറിച്ചുള്ള വാർത്തകൾ തെറ്റ്, പത്മജയ്‌ക്കൊപ്പം പാര്‍ട്ടി തീരുമാനിക്കുന്ന വേദികള്‍ പങ്കിടും – സുരേഷ് ഗോപി

തൃശൂർ‌ . കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറക്കേണ്ടെന്നാണ് ബിജെപി തീരുമാനമെന്ന തരത്തിലായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് പങ്കില്ല. തന്നെ സ്ഥാനാര്‍ഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും താന്‍ അനുസരിക്കുക. പത്മജ വേണുഗോപാല്‍ തന്റെ സഹോദരിയുടെ സ്ഥാനത്താണ്.

പത്മജയ്‌ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്‌ക്കുള്ള സമര്‍പ്പണമാണെന്നും ബിജെപി സ്ഥാനാർഥി വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ സുരേഷ് ഗോപിക്കായി വോട്ട് തേടുമെന്ന് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാൽ പറഞ്ഞിരുന്നു. തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

2 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

4 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

5 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

5 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

5 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

6 hours ago