India

‘പൗരത്വ ഭേഗദതി നിയമം നടപ്പാക്കുന്നതോടെ ആരുടേയും പൗരത്വം നഷ്ടപ്പെടില്ല’- മുസ്ലീം പുരോഹിതന്‍മാര്‍

ലക്‌നൗ . പൗരത്വ ഭേഗദതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തരാകരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുസ്ലീം പുരോഹിതന്‍മാര്‍. അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗവും ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ മൗലാന ഖാലിദ് റഷീദ് ഫിറാംഗി മഹാലിയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘ഈ നിയമം നടപ്പാക്കുന്നതിലൂടെ ആരുടെയും പൗരത്വം നഷ്ടപ്പെടില്ല. അക്കാര്യം മുമ്പും പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും സമാധാനത്തോടെയിരിക്കണം. പരിഭ്രാന്തരാകരുത്,’ ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ അധ്യക്ഷൻ പറഞ്ഞു. ‘കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഞങ്ങളുടെ നിയമസമിതി പഠിക്കും. തുടർന്ന് അഭിപ്രായങ്ങള്‍ പറയും. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചവര്‍ക്ക് മാത്രമെ എന്തിനാണ് ഇവ തെരഞ്ഞെടുപ്പ് സമയത്ത് പുറപ്പെടുവിച്ചതെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ കഴിയൂ’ അദ്ദേഹം പറഞ്ഞു.

‘വ്യാജപ്രചരണങ്ങള്‍ പ്രചരിപ്പിക്കുകയോ എന്തെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ ആഹ്വാനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തില്‍ എല്ലാവരും വിശ്വസിക്കണം’. എന്നും അദ്ദേഹം പറഞ്ഞു. ഷിയ പുരോഹിതനായ മൗലാന യാസൂബ് അബ്ബാസും സമാന അഭിപ്രായ പ്രകടനമാണ് നടത്തിയിട്ടുള്ളത്. വിജ്ഞാപനത്തെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് മൗലാന യാസൂബ് അബ്ബാസും പറഞ്ഞത്.

‘അഖിലേന്ത്യ ഷിയ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വിജ്ഞാപനത്തെ പ്പറ്റി വിശദമായി പഠിക്കും. എല്ലാവരുടെയും വിശ്വാസം ഉറപ്പിച്ച ശേഷം നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.’ എന്നും അദ്ദേഹം പറഞ്ഞു. ‘പൗരത്വം നല്‍കുന്ന നിയമമാണിതെന്നും, ആരുടെയും പൗരത്വം റദ്ദാക്കുന്ന നിയമമല്ലി തെന്നും’ ഉത്തര്‍പ്രദേശ് ഹജ്ജ് കമ്മിറ്റി അധ്യക്ഷനായ മുഹ്‌സിന്‍ റാസ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടാണ് പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വരുന്നത്. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയ തോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

7 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

8 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

8 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

8 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

9 hours ago