Kerala

തൃശ്ശൂരിൽ പ്രതാപന് സീറ്റില്ല, കെ മുരളീധരനെ കോൺഗ്രസ് കളത്തിലിറക്കും

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​കയിൽ നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ​ലി​യ മാറ്റങ്ങൾ. വ​ട​ക​ര​യി​ൽ സി​റ്റിം​ഗ് എം​പി കെ. ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പുറത്ത് വരുന്ന വിവരം. പ​ക​രം ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യ തൃ​ശൂ​രി​ൽ മു​ര​ളീ​ധ​ര​ൻ പോ​രാ​ട്ട​ത്തി​നി​റങ്ങിയേക്കും.

തൃ​ശൂ​രി​ൽ സി​റ്റിം​ഗ് എം​പി​യാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ല. പ​ക​രം പ്ര​താ​പ​ന് നി​യ​മ​സ​ഭാ സീ​റ്റ് ന​ൽ​കാണാന് തീരുമാനം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് മു​ര​ളീ​ധ​ര​ൻ തൃ​ശൂ​രി​ൽ​നി​ന്നു മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വച്ചിരിക്കുന്നത്. തൃ​ശൂ​രി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ പ്ര​ച​ര​ണ​ങ്ങ​ൾ വരെ തുടങ്ങിയിരുന്നതാണ്. പ്ര​താ​പ​ത്തോ​ടെ പ്ര​താ​പ​ൻ എ​ന്ന ചു​വ​രെ​ഴു​ത്തു​ക​ൾ വ​രെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത നീ​ക്കം.

രാഹുലിന്റെ പരാമർശം നെറികെട്ടത്, അതിര് കടന്നു

പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​യ സാഹചര്യത്തി ലാണ് കൂ​ടി​യാ​ണ് തൃ​ശൂ​രി​ൽ മു​ര​ളീ​ധ​ര​നെ കോ​ണ്‍​ഗ്ര​സ് ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്. ബി​ജെ​പി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​രെ തൃ​ശൂ​രി​ലെ​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്കാ​യി നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ കൂ​ടി​യാ​ണ് പ്ര​താ​പ​നേക്കാൾ ശക്തനായ മു​ര​ളീ​ധ​ര​നെ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്. മു​ര​ളീ​ധ​ര​ന്‍റെ വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​ന്പി​ലോ ടി. ​സി​ദ്ദി​ഖോ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് വിവരം.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ ത​ന്നെ ജ​ന​വി​ധി തേ​ടും. കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും മ​ത്സ​രി​ക്കും. മ​റ്റു സീ​റ്റു​ക​ളി​ൽ സീ​റ്റിം​ഗ് എം​പി​മാ​ർ ത​ന്നെ ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ വ​ലി​യ സ​ർ​പ്രൈ​സു​ക​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും പ്ര​തീ​ക്ഷി​ക്കാ​ത്ത മാ​റ്റ​ങ്ങ​ൾ ലി​സ്റ്റി​ൽ ഉ​ണ്ടാ​കു​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നതിന് പിറകെയാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്.

crime-administrator

Recent Posts

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

9 mins ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

30 mins ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

5 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

17 hours ago