ചെന്നൈ . തമിഴ്നടൻ അജിത് കുമാറിനെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് വ്യാഴാഴ്ച രാവിലെ താരത്തിനെ പ്രവേശിപ്പിച്ചത്. അതേസമയം കാര്ഡിയോ ന്യൂറോ പരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയതെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ എത്തിയതെന്നുമാണ് അജിത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇതിൽ വ്യക്തത ഉണ്ടായിട്ടില്ല.
രാഹുലിന്റെ പരാമർശം നെറികെട്ടത്, അതിര് കടന്നു
ബുധനാഴ്ചയായിരുന്നു അജിത് - ശാലിനി ദമ്പതികളുടെ രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷം നടന്നത്. ആഘോഷത്തിന്റെ ചിത്രങ്ങൾ അജിത് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിഡാ മുയര്ച്ചിയാണ് അജിത്തിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രം. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ അജിത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും ഇനിയും ഒരു മാസത്തെ ചിത്രീകരണം കൂടി പൂർത്തിയാവരാനുണ്ട്.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…