Crime,

‘പിണറായി ഒരു സത്യം പറഞ്ഞു’, പ്രതികളെല്ലാം മുസ്ലിം കുട്ടികൾ, കാണിച്ചത് തെമ്മാടിത്തം

തിരുവനന്തപുരം . പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിച്ച കേസിലെ പ്രതികളെല്ലാം മുസ്ലിം കുട്ടികളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളപ്രചാരണം നടത്തിയവർക്ക് ചെകിടത്ത് അടി കൊടുക്കുന്ന പോലായി.

കേസില്‍ 27 പേർ അറസ്റ്റിലായെങ്കിലും ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. എല്ലാവരും മുസ്‌ളീം ആയതിനാലാണ് പേര് പുറത്തുവിടാത്തത് എന്ന വിമര്‍ശനവും ഉയർന്നിരുന്നു. മുസ്‌ളിം വിദ്യാര്‍ഥികള്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന പ്രചാരണവും ഇതിനിടെ ഉണ്ടായിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാലാണ് പേര് പുറത്തു വിടാത്തതെന്നാണ് പോലീസ് ഭാഷ്യം.

വലിയ മതസംഘര്‍ഷത്തിലേയക്ക് തന്നെ മാറാവുന്ന പ്രശ്‌നത്തെ ശാന്തമാക്കിയതിന്റെ ആശ്വാസത്തിലിരിക്കെയാണ് മുഖാമുഖം പരിപാടിയ്ക്കിടെ സംഭവം മുഖ്യമന്ത്രി വീണ്ടും കുത്തിപ്പൊക്കി യിരിക്കുന്നത്. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് പള്ളി സഹവികാരിയെ ആക്രമിച്ചവരെല്ലാം മുസ്‌ളീം കുട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.

ഈരാറ്റുപേട്ടയില്‍ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്‌തെന്ന കെഎന്‍എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂറിന്റെ വിമര്‍ശനത്തിനു മറുപടിയായാണ് പിണറായി ഉള്ള സത്യം വിളിച്ചു പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ നടന്ന് തെമ്മാടിത്തം ആണെന്ന് കൂടി മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.

‘എന്തു തെമ്മാടിത്തമാണ് യഥാര്‍ത്ഥത്തില്‍ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുന്നത്. പക്ഷെ അതില്‍ മുസ്ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈന്‍ മടവൂരിനെ പോലെയുള്ളവര്‍ തെറ്റായ ധാരണ വച്ചുപുലര്‍ത്തരുത്’. മുഖ്യമന്ത്രി പറഞ്ഞു.

27 വിദ്യാര്‍ത്ഥികളെയാണ് സംഭവത്തില്‍ പ്രതി ചേര്‍ത്തിരുന്നത്. ഇവരില്‍ പത്ത് പേര്‍ പ്രായപൂര്‍ത്തിയായവരല്ല. എല്ലാവര്‍ക്കും ജാമ്യവും കിട്ടിയിരുന്നു. ഈ സംഭവമാണ് ഹുസൈന്‍ മടവൂര്‍ മുഖാമുഖം പരിപാടിയില്‍ ഉന്നയിച്ചത്. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രി യുടെ വിമര്‍ശനം ഉണ്ടായത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം, ഷിഫാര്‍ മൗലവി അല്‍കൗസരി പറയുകയുണ്ടായി.

crime-administrator

Recent Posts

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

35 mins ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

1 hour ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

13 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

15 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

16 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

16 hours ago