Crime,

ഓഡിറ്റ് ഇല്ല, തോന്നുന്ന പോലെ ചെലവ്, കണക്കുകൾ ഇല്ല,’ ഗുരുവായൂര്‍ ദേവസ്വത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

തൃശൂര്‍ . യാതൊരുവിധ ആസൂത്രണവുമില്ലാതെ വകുപ്പുകള്‍ സൃഷ്ടിച്ച് സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. വിശ്വാസ്യത ഉറപ്പുവരുത്താതെ സൃഷ്ടിച്ചിരിക്കുന്ന വകുപ്പുകള്‍ വഴി അക്കൗണ്ടുകള്‍ പരിശോധിച്ച് ആദായനികുതി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനിലവിലുള്ളത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ അഴിമതിയ്‌ക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് ഫയലുകള്‍ നല്‍കിയിരുന്നില്ല. ആദായനികുതിയുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസുകള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോർഡ് കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി പ്രതികരിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. 1961ലെ ആദായനികുതി നിയമത്തിന്റെ ലംഘനമാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി.

നിയമപ്രകാരമുള്ള നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ടിഡിഎസ് സര്‍വേയാണ് നടത്തിയത്. സര്‍വേയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമപ്രകാരമുള്ള ഓഡിറ്റ് നടത്തിയിട്ടില്ല എന്ന് കണ്ടെത്തി. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാതൊരുവിധ അക്കൗണ്ടിങ് തത്വങ്ങളും പാലിച്ചിട്ടില്ല എന്നും ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചു.

വാര്‍ഷിക വരവ് – ചെലവ് കണക്കുകളും തയ്യാറാക്കിയിട്ടില്ല. ടിഡിഎസ് റിട്ടേണും ഫയല്‍ ചെയ്തിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാര്‍ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനമാണ് ഗുരുവായൂര്‍ ദേവസ്വം എന്നും ഇതുവരെ ദേവസ്വം ആദായനികുതി നല്‍കിയിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പറയുന്നു. ദേവസ്വം ആദായനികുതി റിട്ടേണും നല്‍കാറില്ല. ഗുരുവായൂര്‍ ദേവസ്വത്തില്‍ ഓഡിറ്റ് നടക്കാറില്ല എന്ന വാര്‍ത്ത ശരിയല്ല. സംസ്ഥാന സര്‍ക്കാരിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവസ്വം ഓഫീസില്‍ തന്നെ ഓഫീസ് സംവിധാനത്തോടെ പ്രവര്‍ത്തിച്ച് കണ്‍കറന്റ് ഓഡിറ്റ് നടത്തുന്നുണ്ടെന്നാണ് ദേവസ്വം ബോർഡിൻറെ വാദം.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

1 hour ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

2 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

3 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

4 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

8 hours ago