Kerala

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പിറകെ മാവേലി മെഡിക്കല്‍ സ്റ്റോറുകളും പൂട്ടാനൊരുക്കം

തൃശൂര്‍ . സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പിറകെ മാവേലി മെഡിക്കല്‍ സ്റ്റോറുകളും പൂട്ടാനൊരുങ്ങുന്നു. മിക്ക മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മരുന്ന് വാങ്ങാന്‍ പോലും പണമില്ല. 5 മുതല്‍ 40 വരെ ശതമാനം വിലക്കുറവിൽ മരുന്നുകള്‍ വിൽപ്പന നടത്തി വന്ന മാവേലി മെഡിക്കല്‍ സ്റ്റോറുകളിൽ മരുന്ന് വാങ്ങാൻ എത്തുന്നവർക്ക് മിക്ക മരുന്നുകളും ഇല്ലെന്നാണ് മറുപടി.

മരുന്നുകളുടെ വിലക്കുറവു മൂലം ആയിരക്കണക്കിനാളുകളാണ് മാവേലി മെഡിക്കല്‍ സ്റ്റോറുകളെ മരുന്നുകൾക്കായി ആശ്രയിച്ചു വന്നിരുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമായിരുന്നു ഈ മാവേലി മെഡിക്കൽ സ്റ്റോറുകൾ. മിക്ക മാവേലി മെഡിക്കല്‍ സ്റ്റോറുകളിലും ഇപ്പോൾ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. മാവേലി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം വെറും നമ മാത്രമായി. അവശ്യമരു ന്നുകള്‍ പോലും ലഭിക്കാതായതോടെ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ വന്‍ വില നല്‍കി പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടി ലാണ് സാധാരണക്കാരും പാവപ്പെട്ടവരും.

സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ 13% വരെ വില കുറച്ചു മരുന്നുകൾ നല്‍കുമ്പോള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന മാവേലി മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വന്‍ തോതില്‍ വിലക്കുറവില്‍ മരുന്നു ലഭിച്ചിരുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസകരമായിരുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സപ്ലൈകോ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ പോലും ഇല്ല. ഇവിടെ നിലവിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവട്ടെ ആവശ്യത്തിന് മരുന്നുകളും കിട്ടാനില്ല.

നഷ്ടത്തിലായ മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനായി ലിസ്റ്റ് തയാറാക്കി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. പൂട്ടുന്നതിനു മുന്നോടിയായി പരീക്ഷണാര്‍ഥം ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സ്വതന്ത്ര ചുമതല നല്‍കാനും ആലോചിച്ചിട്ടുണ്ട്. 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ബോണ്ട് എഴുതിവാങ്ങിയാകും താല്‍ക്കാലിക കരാര്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളുടെ പൂര്‍ണ സ്വതന്ത്ര ചുമതല നല്‍കുന്നത്. ഇതും വിജയിക്കുന്നില്ലെങ്കില്‍ മിക്ക സ്റ്റോറുകളും പൂട്ടാനാണ് തീരുമാനം.

crime-administrator

Recent Posts

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

10 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

17 hours ago