Kerala

KMRLന് 51 ഏക്കര്‍ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ സർക്കാർ റദ്ദാക്കണം – മാത്യു കുഴൽനാടൻ

തിരുവനന്തപുരം . KMRLന് 51 ഏക്കര്‍ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ സർക്കാർ റദ്ദാക്കണമെന്ന് മാത്യു കുഴൽനാടൻ. ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരിക്കെ കോടതിയെ ചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്നും മാത്യു കുഴൽനാടൻ എം എൽ എ ആരോപിച്ചു.

2023 ഓഗസ്റ്റിലാണ് ഈ ഉത്തരവ് ഉണ്ടായത്. ജില്ലാ സമിതി ശുപാർശ റദ്ദാക്കിയില്ലെങ്കിൽ കോടതിയെ ചാരി സർക്കാരിന് രക്ഷപ്പെടാം. ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ നിയമവിരുദ്ധമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഇക്കാര്യം റവന്യു മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാസമിതി ശുപാർശ കെഎംആർഎല്ലിന് അനുകൂലമായി നിൽക്കുകയാണ്. അങ്ങനെ നിന്നാൽ കോടതിയിൽ വീണ്ടും കമ്പനിക്ക് അനുകൂലമായ വിധി ഉണ്ടാവും. റവന്യു വകുപ്പിന്റെ ഉത്തരവ് വീണ്ടും കോടതി തള്ളും – മാത്യു കുഴൽനാടൻ പറഞ്ഞു.

ചങ്ങാത്ത മുതലാളിത്തം എന്തെന്ന് പാർട്ടി ക്ലാസിൽ പറയുമ്പോൾ ഈ ഉദാഹരണം പറയണമെന്ന് മന്ത്രി പി. രാജീവിനെ മാത്യു കുഴൽനാടൻ പരിഹസിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നയങ്ങളും പരിപാടികളും മുറുകെപ്പിടിക്കുന്നവർ ഇതേ പറ്റി അന്വേഷിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

18 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago