Crime,

‘അതിജീവിതക്ക് മാനഹാനി ഉണ്ടാക്കും വിധം പ്രവർത്തിച്ചു’ സുരേഷ് ഗോപിയോട് രാഷ്ട്രീയ പക തീർക്കാൻ 180 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പിണറായി സർക്കാർ

കോഴിക്കോട് . മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയാതായി ആരോപിച്ച് പിണറായി സർക്കാർ രാഷ്ട്രീയ താല്പര്യത്തോടെ എടുത്ത കേസിൽ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയിലാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 26 ന് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ പിശക് കണ്ടെത്തിയതോടെ ഇത് മടക്കി അയക്കുകയാ യിരുന്നു. ഇതിന് പിറകെയാണ് പിഴവുകൾ തിരുത്തി 180 പേജുകൾ ഉള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയർത്തിയ മീഡിയ വൺ ചാനലിലെ വനിത മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ മാധ്യമപ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെന്നും വീണ്ടും സുരേഷ് ഗോപി അത് ആവർത്തിച്ചെന്നു മാണ് ആരോപണം. ഇതോടെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയു ടെ കൈ എടുത്ത് മാറ്റുന്നതടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെയാണ് ഇവർ നടനെതിരെ കേസ് കൊടുത്തത്.

മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ് എടുക്കുന്നത്. പിന്നീട് 354ാം വകുപ്പ് കൂടി രാഷ്ട്രീയ പകയോടെ നടനെതിരെ കൂട്ടിച്ചേർത്തിരുന്നു. മാനഭംഗപ്പെടുത്തണ മെന്ന ഉദ്ദേശത്തോടെയുള്ള സ്പർശനം എന്ന കുറ്റത്തിനുള്ള 354 വകുപ്പാണ് പിന്നീട് ചേർത്തത്.

നൂറു കണക്കിനാളുകൾ നോക്കി നിൽക്കെ പൊതു സ്ഥലത്ത് വെച്ച് എങ്ങനെ മാനഭംഗപ്പെടുത്തുമെന്ന ചോദ്യം ബാക്കിയാവുമ്പോഴും, സ്ത്രീകളോട് ലൈഗിംക ചുവയോടെ പെരുമാറുന്നതിനെതിരായുള്ള കേരള പോലീസ് ആക്ട് 119എയും സുരേഷ് ഗോപിക്കെതിരെ ചുമത്തുകയായിരുന്നു. കേസിൽ പരാതിക്കാരിയായ മാധ്യമപ്രവർത്ത കയുടെ മൊഴി താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് എടുക്കുന്നത്. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയും പോലീസ് എടുത്തിട്ടുണ്ട്. കേസില്‍ നേരത്തെ നടക്കാവ് പോലീസ് സുരേഷ് ഗോപിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നതാണ്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

9 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

10 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

11 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

14 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

15 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago