Kerala

സതീശനെയും സുധാകരനെയും തമ്മിലടിപ്പിക്കാൻ പഠിച്ച പണി 18 ഉം പയറ്റി ഇടത് കൂലി പത്രങ്ങളും സൈബർ കൂലി തൊഴിലാളികളും

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയ സംഭവം വിവാദമാക്കി ഇടത് കൂലി പത്രങ്ങളും സൈബർ കൂലി തൊഴിലാളികളും.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അസഭ്യ പ്രയോഗം നടത്തി എന്ന് സൈബർ കൂലിപ്പണിക്കാർ പ്രചാരണം നടത്തിയ പിറകെ സംഭവത്തെ പരിഹസിച്ച് എസ്എഫ്ഐയുടെ ഫ്ലക്സ് ബോര്‍ഡ്. ‘മൈ## ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’ എന്ന ഫ്ളക്സ് ബോർഡ് വെച്ച് ആനന്ദം കൊണ്ടു.

സതീശനെ പതനം തിട്ടയിലേക്ക് സ്വാഗതം ചെയ്യുന്ന വാചക ത്തോടൊപ്പം രണ്ട് നേതാക്കളുടെയും ചിത്രം സഹിതമാണ് എസ്എഫ്ഐ പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കുന്നത്. കെപിസിസി നേതൃത്വത്തിന്‍റെ സമരാഗ്നി ജാഥയുടെ ഭാഗമായി കെ.സുധാകരനും വി.ഡി സതീശനും അടുത്തദിവസം പത്തനംതിട്ടയിലെത്തുന്നതിനിടയിൽ സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സ് ബോർഡ് നശിപ്പിക്കുകയാണ് ഉണ്ടായത്.

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിക്കുക യായിരുന്നു. അതേസമയം, മാധ്യമങ്ങളിലൂടെ ഈ രംഗം ജനങ്ങള്‍ കണ്ടതോടെ ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ ഇരുവരെയും സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കാന്‍ തുടർന്ന് രംഗത്തെത്തി. തുടർന്ന് മാധ്യമങ്ങളെ കണ്ട കെ.സുധാകരനും വി.ഡി സതീശനും വിഷയം അത്ര വലിയ വാര്‍ത്ത ആക്കേണ്ടതില്ലെന്ന് പ്രതികരിച്ചിരുന്നതുമാണ്.

‘പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല, മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി അതെ പറഞ്ഞിട്ടുള്ളൂ. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല, സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയ ആളാണ്. എനിക്ക് ആരോടും കുശുമ്പും ഇല്ല,വളഞ്ഞ ബുദ്ധിയും ഇല്ല. ഇങ്ങനെയൊരു പ്രചരണ നടത്തിയത് ശരിയല്ല, യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണത്. മാധ്യമങ്ങൾ ആണ് വിവാദം ഉണ്ടാക്കിയത്, അവര്‍ മാപ്പുപറയണം’ എന്നായിരുന്നു കെ.സുധാകരന്‍ പ്രതികരിച്ചിരുന്നത്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago