Crime,

ഹന്ദ്വാര മയക്കുമരുന്ന് – ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ എൻ ഐ എ കണ്ട് കെട്ടി

ന്യൂഡൽഹി . ഹന്ദ്വാര മയക്കുമരുന്ന് – ഭീകരവാദ കേസിലുൾപ്പെട്ട ലഷ്കർ-ഇ-തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ എന്നീ നിരോധിത ഭീകരവാദ സംഘടനാ അം​ഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ഭീകരരുടെ 2.27 കോടിയുടെ സ്വത്തുക്കൾ ആണ് എൻ ഐ എ കണ്ടുകെട്ടിയത്. കുപ്‌വാര ജില്ലയിലെ തഹസിൽ ഹന്ദ്വാരയിലുള്ള നാല് പ്രതികളുടെയും 2.27 കോടി വിലവരുന്ന സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്.

15 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ച കേസിൽ ഇതുവരെ 12 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ അഫാഖ് അഹമ്മദ് വാനി, മുനീർ അഹമ്മദ് പാണ്ഡെ, സലീം അന്ദ്രാബി, ഇസ്ലാം ഉൾ ഹഖ് എന്നിവരുടെ വീടുകളാണ് കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കൾ. ഹന്ദ്വാര – കുപ്‌വാര മേഖലയിലെ ഭീകരവാദ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിനായി മയക്കുമരുന്ന് വഴി വരുമാനം കണ്ടെത്തുകയായിരുന്നു തീവ്ര വാദികൾ.

ഹന്ദ്വാരയിലെ ലാംഗേറ്റ് മേഖലയിൽ നടന്ന വാഹന പരിശോധനയെ തുടർന്നാണ് കേസ്. പരിശോധനയിൽ ഒരു കാറിൽ നിന്നും 500 രൂപയുടെ കള്ളപ്പണം കണ്ടെത്തുകയും പ്രാഥമിക ചോദ്യം ചെയ്യലോടെ മയക്കുമരുന്ന് – ഭീകരവാദ ബന്ധത്തിന് വഴിവച്ചു. തുടർന്നാണ് എൻഐഎ അന്വേഷണത്തിലേക്ക് എത്തുകയായിരുന്നു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

4 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

12 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

12 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

13 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

13 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

13 hours ago