തിരുവനന്തപുരം . കടുവയെ കിടുവ പിടിച്ചെന്ന പഴം ചൊല്ല് പോലൊരു വാർത്ത. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ഇടാത്തതിനാലാണ് പിഴയിട്ടതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.
മന്ത്രിമാരുടെ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ കിയ കാർണിവൽ മുണ്ടക്കയം – കുട്ടിക്കാനം റോഡിൽ എത്തിയപ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ക്യാമറയിൽ പതിയുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാരുടെ ബസിന് എസ്കോർട്ട് പോയിരുന്ന വാഹനവ്യൂഹങ്ങളിൽ മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറും ഉണ്ടായിരുന്നു.
ഇതിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞതോടെയാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നത്. നിരത്തിലെ ട്രാഫിക് നിയമലംഘനത്തിന് വാഹനം എഐ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. നവകേരള സദസിനിടെയുള്ള യാത്രയിലായിരുന്നു നിയമലംഘനം ക്യാമറയില്‍ കുടുങ്ങിയത്.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുമരണം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെജ്രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…