World

‘വായുശക്തി-24’യിൽ കരുത്തറിയിച്ച് ഇന്ത്യൻ വ്യോമസേന, ബോംബുകൾ വർഷിച്ച് ജാഗ്വാർ, സുഖോയ്-30 യുദ്ധ വിമാനങ്ങൾ

ജയ്പൂർ . പൊഖ്റാനിൽ ഭാരതീയ വ്യോമസേനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനം. രാവും പകലും നീണ്ടു നിന്ന അഭ്യാസ പ്രകടനങ്ങൾ‌ സേനയുടെ ശക്തിയുടെ പ്രകടനമായി. തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രകടനത്തിൽ പങ്കെടുത്തു. 120-ലധികം വിമാനങ്ങളാണ് വായുശക്തി-2024 പ്രകടനത്തിൽ‌ പങ്കെടുത്തത്.

മരുന്നും വെടികോപ്പുകളും സൂക്ഷിച്ചിരുന്ന ഭീമാകാരമായ കുഴി തകർത്താണ് ജാഗ്വാർ യുദ്ധവിമാനങ്ങൾ ശ്രദ്ധയാകർ‌ഷിച്ചത്. പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ്, തുടങ്ങിയവ വായുശക്തി പ്രകടനത്തിന് കരുത്തേകി. മികച്ച ആക്രമണശേഷിയുള്ള ഉപകരണങ്ങളും യുദ്ധ സംവിധാനങ്ങളെയും വായുശക്തി-2024 ൽ പരിചയപ്പെടുത്തി. സുഖോയ്-30 വിമാനം ഒരു പാലം തകർത്തുകൊണ്ടാണ് കരുത്ത് കാണിച്ചത്.

അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ ആവട്ടെ മിസൈലുകൾ ഉപയോ​ഗിച്ച് ടാങ്ക് രൂപീകരിക്കുകയാണ് വായുശക്തി പ്രകടനത്തിൽ ചെയ്തത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങളും പ്രകടനത്തിൽ കരുത്തറിക്കുകയുണ്ടായി. ഒന്നിലധികം ആക്രമണങ്ങളെ ഇവ എപ്രകാരം പ്രതിരോധിക്കു ന്നുവെന്ന് അഭ്യാസ പ്രകടനത്തിലൂടെ വ്യക്തമാക്കുകയും ഉണ്ടായി. 3 വർഷത്തിലൊരിക്കലാണ് വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങൾ നടക്കുക. ഐഎഎഫിന്റെ കഴിവുകൾ പ്രകടിപ്പിക്കുന്ന വായുശക്തി അഭ്യാസം 1954 മുതലാണ് ഇന്ത്യ നടത്തി വരുന്നത്.

crime-administrator

Recent Posts

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

5 mins ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

24 mins ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

3 hours ago

സിദ്ധാർത്ഥനെ SFI നേതാക്കൾ ആൾക്കൂട്ട വിചാരണ നടത്തി, രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു, കുറ്റം സമ്മതിക്കാൻ നിർബന്ധിച്ച് മർദ്ദനം – CBI

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ SFI നേതാക്കളുടെ റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താനുള്ള…

3 hours ago

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു, എംഎം ഹസ്സന്‍ വിട്ടു നിന്നു, ഹസ്സന്റെ നീരസം പുറത്തായി

തിരുവനന്തപുരം . കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ച ശേഷം സുധാകരന്‍ ഇന്ദിരാഭവനിലെത്തി ചുമതലയേൽക്കുകയായിരുന്നു.…

4 hours ago

മന്ത്രിസഭ യോഗം പോലും മാറ്റി, ആരാണ് മുഖ്യന്റെ സ്പോൺസർ? എന്താണീ ഒളിച്ചോട്ടത്തിന്റെ ഡീൽ?

തിരുവനന്തപുരം . ആരാണ് ആ സ്പോൺസർ? എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ…

5 hours ago