Crime,

പാവങ്ങളുടെ പെൻഷൻ കാര്യം പറഞ്ഞു ഇന്ധന സെസ് പിരിച്ചെടുത്ത 774.77 കോടി പിണറായി സർക്കാർ സഞ്ചിത നിധിയിലേക്ക് മാറ്റി, ഒരു രൂപ പോലും പെൻഷൻ കൊടുക്കാൻ എടുത്തില്ല

ആലപ്പുഴ . കേരളത്തിൽ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനെന്ന് പറഞ്ഞു ഇന്ധന സെസ് വഴി ഇതുവരെ പിരിച്ചെടുത്ത 774.77 കോടി രൂപയിൽ ഒരു രൂപ പോലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൊടുക്കാൻ പിണറായി സർക്കാർ ഉപയോഗിച്ചില്ല. 2023 ഏപ്രില്‍ ഒന്നു മുതല്‍ ഡിസം. 31 വരെ 775 കോടിയാണ് പിരിച്ചെടുത്തത്. ഇന്ധന സെസ് ഇനത്തില്‍ ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ വരവ് വയ്‌ക്കുകയാണെന്നാണ് അറിയുന്നത്.

പെന്‍ഷന്‍ തുക നല്കുന്നതിനായി ഇന്ധന സെസ് മുഖേനെ കോടികള്‍ പിരിച്ചെടുത്തിട്ടും ഇതുവരെ ഇതില്‍ നിന്ന് ഒരു രൂപ പോലും പെന്‍ഷനായി നല്കിയിട്ടില്ലെന്നാണ് രേഖാ മൂലം ചീഫ് സെക്രട്ടറി, സാമൂഹിക പ്രവര്‍ത്തകന്‍ കാക്കാഴം താഴ്ചയില്‍ നസീറിന് വിവരാവകാശ നിയമപ്രകാരം മറുപടിയി നൽകിയിരിക്കുന്നത്. കുറേ മാസങ്ങളായി പെന്‍ഷന്‍ വിതരണം മുടങ്ങിയിരിക്കയാണെങ്കിലും ഇന്ധന സെസ് പിരിവ് മാത്രം മുറപോലെ നടക്കുകയാണ്. വിവിധ സാമൂഹ്യ ക്ഷേമ നിധി ബോര്‍ഡുകളില്‍ അംഗങ്ങളായ 6.7 ലക്ഷം പേര്‍ക്കുള്‍പ്പെടെ 57 ലക്ഷത്തോളം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കേണ്ടത്.

ഈ പെന്‍ഷന്‍ നൽകാൻ പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപയാണ് ആവശ്യമായി വരുന്നത്. പെന്‍ഷന്‍ തുക നല്‍കുന്നതിന് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക സമാഹരണം നടത്തുമെന്ന് 2023 -24 ബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇന്ധന സെസ് ഏര്‍പ്പെടുത്തുന്നത്. 2023 ഏപ്രില്‍ ഒന്നു മുതല്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്ക് രണ്ടു രൂപാ വീതമാണ് സെസ് ഏര്‍പ്പെടുത്തിയത്. ഒരു മാസം സാമൂഹ്യ സുരക്ഷാ ബോര്‍ഡ് പെന്‍ഷന്‍ നല്കുന്നതിന് 750 കോടി രൂപയാണ് വേണ്ടി വരിക. 2023 ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഇന്ധന സെസ് ഇനത്തില്‍ 600.78 കോടി രൂപ സർക്കാരിന് ലഭിച്ചിരുന്നു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

9 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

10 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago