News

പിണറായിക്ക് വേണ്ടി കുഞ്ഞാലികുട്ടി വീടുപണിചെയ്യുകയാണ് – കെ എം ഷാജഹാൻ

കുഞ്ഞാലികുട്ടി പിണറായിക്ക് വേണ്ടി വിടുപണിചെയ്യുകയാണെന്ന് സേവ് കേരള ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷാജഹാൻ. ക്രൈമിന്റെ പുതിയ ചാനലായ ‘ടി വിത്ത് ടി പി എന്നിൽ’ ചീഫ് എഡിറ്റർ നന്ദകുമാറുമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജഹാൻ.

കേരളത്തിലെ LDF ഉം UDF ഉം BJP യും ഒരേ സ്വാർത്ഥ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുകയാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഉണ്ടായ മുഖ്യ മന്ത്രിയുടെ മകളുടെ വിഷയത്തിൽ പോലും മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യവുമായി ഒരു ബഹുജന പ്രക്ഷോഭം നടത്താനോ ആ ആവശ്യം ഉന്നയിക്കാനോ UDFനു കഴിഞ്ഞിട്ടില്ല. ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷമായിരുന്നെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമായിരുന്നു – കെ എം ഷാജഹാൻ പറഞ്ഞു.

കേരളത്തിൽ LDF എന്നത് പുഴുത്ത് നാറിയ പുഴുവരിച്ച സംവിധാനമാണ്. 2021 ജനുവരിയിൽ തന്നെ പിണറായിയുടെ മകളെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്ന വിവരം മറച്ചു വെക്കുകയായിരുന്നു BJP. അത് അന്ന് അവർ പുറത്ത് പറഞ്ഞിരുന്നെങ്കിൽ പിണറായി വിജയൻ അധികാരത്തിൽ വരുമായിരുന്നില്ല. അപ്പോൾ പിണറായി വിജയൻ അധികാരത്തിൽ വരാൻ മുഖ്യ പങ്കു വഹിച്ചത് BJP ആണ്.

പിണറായിയെ സംരക്ഷിക്കുക എന്ന പൊട്ടത്തരമാണ് BJP കേരളത്തിൽ ചെയ്യുന്നത്. വികലമായ കാഴ്ചപ്പാട് കൊണ്ടാണത്. കേരളത്തിൽ ഒരു ബദൽ ശക്തിയാവുക എന്ന ലക്ഷ്യവുമായി രൂപീകൃതമായ സേവ് കേരള ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷാജഹാൻ വരാനിരിക്കുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് ജന വിധി തേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

https://youtu.be/3fxjVNFrBDs?si=T7Pm7d5xCUmi0OV9

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

4 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

7 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

7 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

8 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

8 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

8 hours ago