Crime,

ക്ലിഫ് ഹൗസിൽ കൂട്ടക്കരച്ചിൽ, പിണറായിയും കുടുംബവും ത്രിശങ്കു സ്വർഗ്ഗത്തിൽ, വീണയെ രക്ഷിക്കാൻ സുപ്രീം കോടതിയിലേക്ക്

വീണയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ അവസാന പ്രതീക്ഷകളും തകർന്നു. കർണാടക ഹൈക്കോടതി വെണ്ണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി തള്ളിയിരിക്കുകയാണ്. വീണയുടെ കമ്പനി ഉയർത്തിയ വാദമുഖങ്ങൾ ഒന്നടങ്കം കർണാടക ഹൈക്കോടതിയിൽ നിലം പൊത്തുകയായിരുന്നു. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്ന വീണയുടെ ഹർജി തള്ളിയത്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും, എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് നിലനില്‍ക്കില്ലന്നും വരെ വീണയുടെ അഭിഭാഷകൻ വാദിച്ചു നോക്കിയിട്ടും ഫലം കണ്ടില്ല. അതേസമയം, എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒ ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വിവരങ്ങളാണ് ഒടുവിൽ പുറത്ത് വരുന്നത്.

വീണ കർണാടക ഹൈ കോടതിയിൽ കൊടുത്ത ഹർജിയിൽ കോടതി തീരുമാനം അറിയിച്ചിരിക്കെ SFIO വീണയെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്. ഹര്‍ജിയില്‍ തീരുമാനമാ വുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നതുമാണ്.

എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ല, അന്വേഷണം സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ എല്ലാം ജസ്റ്റിസ് നാഗപ്രസന്ന തള്ളുന്നത് ‘എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ അന്വേഷണം ഇല്ലാതായതായി’ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ പിറകെയായിരുന്നു. SFIO ആവശ്യപ്പെട്ട എല്ലാ രേഖകളും കോടതി പറഞ്ഞപോലെ വീണ കൊടുക്കേണ്ടിവരും എന്ന് മാത്രമല്ല, അറസ്റ്റിനു വഴങ്ങി അന്വേഷണത്തെ നേരിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

crime-administrator

Recent Posts

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

52 mins ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

2 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

2 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

2 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

3 hours ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

3 hours ago