Crime,

എങ്ങണ്ടിയൂരിൽ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ ഗവർണറെ വഴി തടയാൻ ശ്രമിച്ച് SFI, മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി എന്ന് ഗവർണർ

തൃശൂര്‍ . ഏത്തായിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ കരിങ്കൊടി കാണിക്കുകയും വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരിറങ്ങി എസ് എഫ് ക്കാരെ പെരുമാറി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വേലായുധന്‍ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കു നേരെ എസ്എഫ്‌ഐ അതിക്രമം ഉണ്ടായത്.

എങ്ങണ്ടിയൂരിലെ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പോകുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ​ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പത്തിലധികം പേർ കരിങ്കൊടിയുമായി ​ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ആക്രമിക്കാനെത്തിയ രണ്ട് വനിതകളുൾപ്പെടെ 14 പേരെ പോലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലരും എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആകെ 57 പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തത്.

അതേസമയം ഒരുവശത്ത് എസ്എഫ്ഐക്കാരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുന്നു. മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുന്നു. ഇതിലും ഭേദം മുഖ്യമന്ത്രി നാടക കമ്പനി തുടങ്ങുന്നതാണ്. താൻ ഒന്നിനോടും ഭയപ്പെടില്ല. പോലീസിനോട് സഹതാപം മാത്രമാ ണുള്ളത്. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ് ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

3 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

4 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

5 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

8 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

9 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

10 hours ago