Kerala

ഇനി സപ്ലൈകോ സാധനങ്ങൾ വാങ്ങുന്ന ജനത്തിന്റെ കൈ പൊള്ളും, കീശ കീറും

തിരുവനന്തപുരം . സംസ്ഥാനത്ത് ഇനി സപ്ലൈകോ സാധനങ്ങൾ വാങ്ങുന്ന ജനത്തിന്റെ കൈ പൊള്ളും, കീശ കീറും. ജനോപാ കാരത്തിനായി കൊണ്ട് വന്ന സപ്ലൈകോയും ജനത്തെ പിഴിയും. സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനിച്ചിരിക്കുകയാണ്. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി വെട്ടിക്കുറക്കാനാണ് മന്ത്രി സഭ തീരുമാനം എടുത്തത്.

എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത് എന്ന ന്യായം പറഞ്ഞാണ് ഇതെങ്കിലും ഇത് സപ്ലൈകോയുടെ ഉപഭോക്താക്കളെ ഭീമമായ തോതിൽ വെട്ടിക്കുറക്കും. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവക്കാണ് വില വര്‍ധിക്കുക. ജനങ്ങൾ മുഖ്യമായി സപ്ലൈകോയെ ആശ്രയിക്കുന്ന സാധങ്ങൾക്കെല്ലാം ഉണ്ടായിരുന്ന സബ്ഡിഡി വെട്ടി കുറിച്ചിരിക്കുകയാണ്.

വിലകൂട്ടുക അല്ലെങ്കിൽ കുടിശ്ശികയായുള്ള 3000 കോടി നൽകുക എന്ന സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യത്തിന് മുന്നിൽ പണം കൊടുക്കാനില്ലാത്തതിനാൽ സർക്കാർ വില കൂട്ടി ഭാരം ജനത്തിന്റെ തലക്കുമേൽ വെക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ഇനിമുതൽ നേരത്തെ ലഭിച്ചിരുന്ന വിലയിൽ സാധനങ്ങൾ സപ്ലൈകോ വഴി കിട്ടില്ല.​ പുതിയ ടെൻഡർ പ്രകാരം​ സപ്ലൈകോ ഇറക്കുന്ന സാധനങ്ങൾക്ക്​ പുതിയ നിരക്ക്​ നൽകേണ്ടിവരും.

2016ൽ എൽ.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. തുടര്‍ഭരണം ലഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടെന്ന കാരണമാണ് ഇതിനെ മറികടക്കാൻ ഇടത് മുന്നണി പറയുന്നത്. വിദഗ്​ധസമതി നേരത്തെ ഇതുസംബന്ധിച്ച്​ ശിപാർശ നൽകിയിരുന്നു എന്നും പറയുന്നുണ്ട്.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

2 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

4 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

4 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

5 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

5 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

6 hours ago