Crime,

കര്‍ത്തയുടെ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാല് വര്‍ഷം കാത്തിരുന്നത് എന്തിനാണ്? മകൾക്ക് കൈക്കൂലി കൊടുക്കുന്നവരെ സഹായിക്കാനോ ?

തിരുവനന്തപുരം . ആനയെയും കടുവയെയും മോദി ഇറക്കിവിട്ടതാണെന്ന് പിണറായി സർക്കാർ പ്രമേയം പാസാക്കാഞ്ഞത് ഭാഗ്യമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിൽ അരി കിട്ടാതായാൽ, പെൻഷൻ മുടങ്ങിയാൽ, ആനയും കടുവയും ഇറങ്ങിയാൽ എന്തിനും മോദിയെ പഴി ചാരാൻ അപാര തൊലിക്കട്ടി വേണം. ജനങ്ങൾ വിഡ്ഢികളാണെന്നാണോ ധരിക്കുന്നത്? എന്തിനാണ് ഇങ്ങനെയൊരു വനം മന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്നത്?– വി.മുരളീധരൻ ചോദിച്ചു.

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയതിനെ പരിഹസിച്ച് സംസാരിക്കുക യായിരുന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. മനുഷ്യ – വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രം നൽകിയ നിർദേശങ്ങൾ പാലിക്കാതെ, മുള്ളുവേലി, അതിർത്തി ഭിത്തികൾ, കാർഷിക വനവത്കരണ മാതൃകകൾ എന്നിങ്ങനെ കേന്ദ്രം നൽകിയ നിർദേശങ്ങളെല്ലാം അവഗണിച്ചിട്ട്, നിയമസഭ പ്രമേയം പാസാക്കിയതറിഞ്ഞ് ആനയും കടുവയും നാട്ടിലേക്ക് വരില്ലെന്നാണോ ഭരണ, പ്രതിപക്ഷങ്ങള്‍ ചിന്തിക്കുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു.

2019 മുതൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന് കേരളത്തിന് 31 കോടി രൂപ നൽകിയതെന്നു ഓർക്കണമെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് 31 കോടി രൂപ നൽകിയത്. 2021ല്‍ മനുഷ്യ – വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രം നിർദേശം നല്കിയിരുന്നതുമാണ്. ഇതെല്ലാം അവഗണിക്കുകയാ യിരുന്നില്ലേ എന്ന് കേന്ദ്ര മന്ത്രി ചോദിച്ചു.

കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂവെന്ന് 2019ല്‍ കേന്ദ്ര നിയമം കൊണ്ട് വന്നിട്ടും കര്‍ത്തയുടെ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാല് വര്‍ഷം കാത്തിരുന്നത് എന്തിനാണ്? എന്നും കേന്ദ്ര മന്ത്രി ചോദിക്കുകയുണ്ടായി.. സ്വകാര്യകമ്പനികളുമായുള്ള കരാര്‍ റദ്ദാക്കണമെന്ന കേന്ദ്രനിര്‍ദേശം പിണറായി അവഗണിച്ചു. മകൾക്ക് കൈക്കൂലി കൊടുക്കുന്നവരെ സഹായിക്കാനായിരുന്നോ ഇത്? മാസപ്പടി വിവാദം പുറത്തുവന്നപ്പോഴാണോ കേന്ദ്രനിര്‍ദേശം കേരള സര്‍ക്കാരിന് മനസ്സിലായത്? കേന്ദ്രം സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നു എന്നു വിമര്‍ശിക്കുന്നവർ നഗ്നമായ കൊളളയ്ക്ക് കൂട്ടുനിൽക്കുക യായിരുന്നെന്നും മുരളീധരൻ കുറ്റപ്പെടുത്തി..

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago