Crime,

മന്ത്രി ശശീന്ദ്രന്റെ മയക്ക് വെടി ജീവനെടുക്കുമോ? കടുവയെയും മയക്ക് വെടി വെച്ച് കൊന്നു

കോഴിക്കോട് . മന്ത്രി ശശീന്ദ്രന്റെ മയക്ക് വെടി ജീവനെടുക്കുമോ? അതെ മന്ത്രി ശശീന്ദ്രന്റെ വനം വകുപ്പ് മയക്ക് വെടി വെച്ചാൽ പിന്നെ ഏത് വന്യ ജീവി ആണേലും ജീവൻ ഉണ്ടാവില്ല. കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ നിന്നും ചൊവ്വാഴ്ച മയക്കുവെടി വെച്ച് പിടികൂടിയ കടുവയും ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തത്. കടുവയെ കൊണ്ടു വരുന്ന വഴിക്ക് കോഴിക്കോട്ടു വെച്ച് കടുവ ചത്തതെന്നാണ് വനം വകുപ്പ് പറയുന്നത്.

വനം വകുപ്പ് മയക്ക് വെടി വെച്ചതിൽ പിന്നെയുള്ള രണ്ടാമത്തെ സംഭവമാണിത്. മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞിരുന്നു. മാനന്തവാടിയി ല്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ആണ് ചരിഞ്ഞിരുന്നത്. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം ഇനിയും വ്യക്തമായി പുറത്ത് വിട്ടിട്ടില്ല. ആനയുടെ തലയിൽ മയക്ക് വെടി ഇട്ടിരുന്നതായും, ഓവർ ഡോസ് വെടിക്ക് ഉപയോഗിച്ചിരു ന്നതായും ആരോപണം ഉയർന്നിരുന്നു. ബന്ദിപ്പൂരിലെത്തിച്ചശേ ഷമാണ് ആന ചരിഞ്ഞതെന്ന വിശദീകരമാണ് ഇക്കാര്യത്തിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

മയക്ക് വെടി വെടിയിൽ ചത്ത കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കരിക്കും. ഇന്നലെ രാത്രി എട്ടരയോടെയാണ് കണ്ണൂരില്‍ നിന്നും വനംവകുപ്പ് സംഘം കടുവയുമായി തൃശൂരിലേക്ക് തിരിക്കുന്നത്. കടുവയുടെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കാണുന്നത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുക യായിരുന്നു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

2 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

3 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago