Crime,

മാസപ്പടിക്ക് പിന്നിലെ ട്രേഡ് സീക്രട്ട് അറിഞ്ഞപ്പോഴാണ് SFIO യും ED യും ഞെട്ടിയത്

കേരള മുഖ്യമന്ത്രിയുടെ പാവം മകളായ പാവം സംരംഭക സ്ഥാപിച്ച ഒരു കമ്പനിയുമായി കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയായ സിഎംആർഎൽ ഉണ്ടാക്കിയ കരാർ ഒരു കമ്മ്യുണിസ്റ്റ് എത്രമാത്രം ചേർന്നതാണ് എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. അതിലെ സത്യാവസ്ഥകളും ഉള്ളുകള്ളികളും ഒക്കെ ഓരോന്നും വന്നുകൊണ്ടിരിക്കുന്നു. ജയിലിൽ അടയ്ക്കപ്പെടുന്നതടമുള്ള കടുത്ത ശിക്ഷയും യു എ പി എ അടക്കമുള്ള കടുത്ത കുറ്റവും ആരോപിക്കപ്പെടുന്ന കേസാണിതെന്നു മുഖ്യമന്ത്രിയുടെ മകൾ തന്നെ ശിക്ഷ ലഘൂകരിച്ചു കിട്ടാൻ കോടതിയിൽ ബോധ്യപ്പെടുത്തുമ്പോൾ അവർ ഏർപ്പെട്ട കുറ്റകൃത്യത്തിന്റെ ഗൗരവം ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ.

ശ്രീമതി വീണാ തൈക്കണ്ടിയിൽ എന്ന വീണാ റിയാസിന്റെ അടച്ചു പൂട്ടിയ കമ്പിനി കൂടി അന്വേഷണ പരിധിയിൽ വരുന്ന കേസാണ് ഇന്ത്യയിലെ വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ‘സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്’ എന്ന SFIO അന്വേഷിക്കുന്നത്. അതും കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അന്വേഷണമാണ്.

ഫെബ്രുവരി അഞ്ച് 2024-ന് SFIO അതിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രിയിലേക്ക് കൂടി സ്വാഭാവിക സംശയമുനകൾ നീളുന്ന കേസായതിനാൽ സ്വർണ്ണക്കടത്ത് കേസ് പോലെ ഇതും എങ്ങുമെത്താതെ പോകുമെന്ന രാഷ്ട്രീയ ആരോപണം തുടക്കത്തിലേ ഉയർന്നു കഴിഞ്ഞു. പ്രത്യേകിച്ചും ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ. എട്ടു മാസത്തെ കാലാവധിയാണ് അന്വേഷണം നടത്താനായി അനുവദിച്ചതെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ഈ ആരോപണം.

തനിക്കും മകള്‍ക്കുമെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതുവരെ പറഞ്ഞുപോന്നതെല്ലാം പച്ച കളവുകളായിരുന്നു എന്നതാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വീണയുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും, തന്നോടുള്ള രാഷ്‌ട്രീയ വിരോധം തീർക്കാൻ വീട്ടുകാരെ വിവാദത്തിലേക്ക് വലിച്ചിട്ടാല്‍ അംഗീകരിക്കില്ലെന്നുമൊക്കെ മുഖ്യമന്ത്രി നിയമസഭയില്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചതുമാണ്. തന്റെ കൈകള്‍ ശുദ്ധമാണെന്നു രണ്ടു കൈകളും ഉയർത്തി കാട്ടിയാണ് പിണറായി അവകാശപ്പെട്ടത്. പിണറായി വിജയൻ പറഞ്ഞതൊക്കെ സത്യമെങ്കിൽ എന്തിനാണ് പിന്നെ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല. അതാണ് കരിമണൽ കൊള്ളക്ക് പിന്നിൽ നടന്ന ട്രേഡ് സീക്രട്ട്!

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് സ്വന്തമായി ബിസിനസ് ചെയ്യാനുള്ള അവകാശം ആർക്കും നിഷേധിക്കാനാവില്ല എന്നത് വസ്തുതയാണ്. ഒരു യുവസംരംഭകയെ ആരും ഇങ്ങനെ വേട്ടയാടുന്നതും ശരിയല്ല. പക്ഷെ എന്തുകൊണ്ടാണ് ഈ യുവ സംരംഭക തനിക്കെ തിരായ ആരോപണങ്ങള്‍ക്കൊന്നും ഒരക്ഷരം മറുപടി പറയുന്നില്ല.? അതും സീക്രട്ട് ആണ്.

കേരളത്തിലെ ജനങ്ങളുടെ നികുതി പണം ചിലവാക്കി നടത്തിയ കേസുകൾ ഏതൊക്കെയെന്നും അതെല്ലാം എന്തിനായിരുന്നു എന്നും വരും നാളുകളിൽ എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. കരിമണൽ കാർത്തിയുടെ കമ്പനിയായ CMRL ൽ നിന്നും മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയ്‌ക്ക് മാസപ്പടി ലഭിച്ചതെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തൽ തേച്ചു മായ്ച്ചു കളയാമെന്നു കരുതുന്നവരായിരിക്കും വിഡ്ഢികൾ. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് മാസപ്പടി ആരോപണം മാധ്യമസൃഷ്ടിയാണെന്ന് പറയുന്ന സിപിഎം അന്വേഷണത്തെ പിന്തുണച്ച് നഷ്ടപെട്ട അന്തസ്സ് തിരിച്ചെടുക്കുന്ന വേണ്ടത്.

മകള്‍ മാസപ്പടി കൈപ്പറ്റിയതിന്റെ പിന്നിൽ പിണറായി വിജയൻറെ മുഖ്യ മന്ത്രി കസേര തന്നെയാണ്. ഇക്കാര്യത്തിൽ അന്വേഷണം നേരാം വണ്ണം നടക്കുകയും സത്യം ജനങ്ങൾ അറിയുകയും വേണം. ആരോപണവിധേയര്‍ മുഖ്യമന്ത്രി പിണറായിയും മകൾ വീണയുമായത് കൊണ്ട് മാസപ്പടിയും അതുമായി ബന്ധപ്പെട്ട കരിമണൽ കൊള്ളയും അന്വേഷിക്കേണ്ടെന്നു പറയുന്നതിൽ എന്താണ് അർഥം?

ഈയടുത്ത ദിവസം ഡിവൈഎഫ്‌ ഐ സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ ആദ്യ കണ്ണികളിൽ ഒന്നായി മുഖ്യമന്ത്രിയുടെ മകൾ നിൽക്കുന്നതും നമ്മൾ കണ്ടതാണ്‌. പ്രമുഖ നേതാക്കളെയെല്ലാം ഏറെ ഭയഭക്തി ബഹുമാനത്തോടെ അവരോട് പെരുമാറുകയും ചെയ്തു. നാളിതുവരെ ഏതെങ്കിലും രാഷ്ട്രീയ പരിപാടിയിൽ അവർ പങ്കെടുത്തതായി നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. ചുരുക്കത്തിൽ ഈ ആരോപണങ്ങളിൽ നിന്നും അവർക്കുള്ള കവചമായി സിപിഎം എന്ന പ്രസ്ഥാനം നിലകൊള്ളുന്നു. ഇതിനു മുമ്പുണ്ടായിരുന്ന ഒരു പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ശക്തമായ ആരോപണങ്ങൾ വരികയും അയാൾ മാസങ്ങളോളം ജയിലിൽ കിടക്കുകയും ചെയ്തപ്പോഴൊന്നും പാർട്ടി സഹായത്തിനെത്തിയിരുന്നില്ല എന്നും ഓർക്കണം.

മകൻ വേറെ പാർട്ടി വേറെ എന്നതായിരുന്നു അന്നെടുത്ത നിലപാട്. അതിന്റെ പേരിൽ സെക്രട്ടറി ഏറെ അനുഭവിക്കുകയും ചെയ്തു.
നമ്മളെ കൊള്ളയടിക്കുന്നതിന് കുടപിടിക്കാനും, ബഹളം ഉണ്ടാക്കാതിരിക്കാനുമായി കരിമണൽ ലോബികൾ, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയക്കാർ, ഉദ്ദ്യോഗസ്ഥർ, പോലീസ്, മാദ്ധ്യമങ്ങൾ തുടങ്ങിയവർക്കെല്ലാം “കൈക്കൂലി’ കൊടുത്തുകൊണ്ടേ ഇരിക്കുകയാണ് എന്ന വസ്തുത CMRL തന്നെ സമ്മതിച്ചതാണ്.. അതങ്ങ് കേന്ദ്രം മുതൽ ഉണ്ടായിരുന്നു എന്ന് വേണമനുമാനിക്കാൻ..

ഈ കരിമണൽ വാരുന്നത് കർത്താ മാത്രമല്ല കേട്ടോ , അതിലും വലിയ കളിക്കാർ സംസ്ഥാനത്തിന് പുറത്ത് വേറെയുണ്ട്. അവരേയും പിന്തുണക്കുന്നത് നമ്മുടെ നാട്ടിലെ ലോബികളാണ്. ഇവിടെയാണ് കാശ് വാങ്ങിയിട്ടും കർത്തായെ തന്നെ പറ്റിച്ച വിഷയവും ഉണ്ട്. അതിനുള്ള പണിയും അവർ തിരികെ കൊടുത്തതാണ് ഈ കേസിനാധാരം.

https://youtu.be/61z6pmd817Q?si=L6fZIvmLcv9qYkMY

crime-administrator

Recent Posts

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

20 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

17 hours ago