Kerala

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം നിരാകരിച്ചു

തിരുവനന്തപുരം . വിസി നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ കാര്‍ഷിക സര്‍വകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്ത്ന് അയക്കില്ല. ഇക്കാര്യത്തിൽ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാല ജനല്‍ കൗണ്‍സില്‍ യോഗം ചേർന്നെങ്കിലും നിയമസഭാ പാസാക്കിയ യൂണിവേഴ്‌സിറ്റി ഭേദഗതിനിയമം ഗവര്‍ണര്‍ ഒപ്പു വയ്‌ക്കാത്തതിനാൽ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാല പ്രൊ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയും എല്‍ഡിഎഫ് തീരുമാനത്തോട് യോജിക്കുകയാണ് ഉണ്ടായത്.

സര്‍വകലാശാലയുടെ മുന്‍ വിസിയും ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ ഡോ: പി. രാജേന്ദ്രന്റെ പേര് സെര്‍ച്ച്കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാല പ്രതിനിധിയായി തെരഞ്ഞെടുക്കണമെന്ന ഔദ്യോഗിക പ്രമേയം വിസി ഡോ: ബി. അശോക് യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ വിസി യുടെ ഔദ്യോഗികപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങളും ഔദ്യോഗാംഗങ്ങളും സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തിന്റെ പേര് നല്‍കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുകയും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെടുകയുമാണ് ഉണ്ടായത്.

എല്ലാ സര്‍വ്വകലാശാലകളും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശമനുസരിച്ച് 16ന് കേരളയിലും, 17 ന് കൊച്ചിയിലും, മാസ അവസാനം കണ്ണൂരും യോഗം ചേരുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങള്‍ എല്ലാ സര്‍വ്വകലാശാലകളിലും കാര്‍ഷിക സര്‍വ്വകലാശാലയില്‍ കൈക്കൊണ്ട നിലപാട് തന്നെ സ്വീകരിക്കുമെന്നാണ് വിവരം.

അതേസമയം, നിയമസഭ പാസ്സാക്കിയ യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ഗവര്‍ണര്‍ അംഗീകരിക്കാത്തതിനാൽ നിലവിലെ നിയമമായിരിക്കും ബാധകമാവുക. സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക് ബാധ്യതഉള്ളതാണ്. സേര്‍ച്ച് കമ്മിറ്റി രൂപീകരണം ചോദ്യം ചെയ്ത് കേരളയിലെ ചില സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിക്കുമ്പോൾ യൂണിവേഴ്‌സിറ്റി നിശ്ചിത സമയത്തിനുള്ളില്‍ പ്രതിനിധിയെ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വിസി നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്നും ഉത്തരവ് ഇട്ടിരുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

7 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

8 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

9 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

19 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

20 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

21 hours ago