Kerala

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കാൻ യുഡിഎഫ് എംപിമാർക്കെതിരെ കുറ്റപത്രം തയാറാക്കാൻ സി പി എം

കൊല്ലം . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയം രാജ്യത്ത് പാർട്ടിയുടെ നിലനിൽപിനു നിർണായകമാണെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി സി പി എം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കാൻ കേരളത്തിലെ എല്ലാ മണ്ഡലത്തിലും യുഡിഎഫ് എംപിമാർക്കെതിരെ കുറ്റപത്രം തയാറാക്കുകയാണ് സി പി എം.

യുഡിഎഫ് എംപിമാർക്കെതിരെ കുറ്റപത്രം തയാറാക്കാൻ കീഴ്ഘടകങ്ങൾക്കാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്. കോൺഗ്രസിന്റേത് ഉൾപ്പെടെ സിറ്റിങ് എംപിമാരിൽ ഭൂരിഭാഗവും വീണ്ടും മത്സരത്തിനിറങ്ങുമെന്ന വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കെയാണ് അവർക്കെതിരെ കടുത്ത പോരിന് സിപിഎം തയ്യാറെടുക്കുന്നത്.

‘എംപിമാരുടെ പ്രവർത്തനം’ എന്ന പേരിൽ കുറ്റപത്രത്തിന്റെ കരട് കീഴ്ഘടകങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അത് വിപുലീകരിച്ച് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന പാർട്ടിയുടെ മണ്ഡലം തല ശിൽപശാലകളിൽ കേഴ്ഘടകങ്ങൾ അവതരിപ്പിക്കണം.

കേന്ദ്ര സർക്കാരിൽനിന്നു കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിൽ യുഡിഎഫ് എംപിമാർ പരാജയപ്പെട്ടതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് സി പി എമ്മിനുള്ളത്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെയെല്ലാം രാഷ്ട്രീയമായി പിന്തുണയ്ക്കുകയായിരുന്നു യുഡിഎഫ് എംപിമാർ എന്നു കീഴ് ഘടകങ്ങൾക്ക് വിതരണം ചെയ്ത കരടിൽ ആരോപിച്ചിട്ടും ഉണ്ട്.

പ്രളയം, നിപ്പ, ഓഖി, കോവിഡ് എന്നീ ഘട്ടങ്ങളിൽ എം പി മാർ കേന്ദ്രത്തിൽ ഇടപെടൽ നടത്തിയില്ലെന്നും സാലറി ചാലഞ്ച് പോലുള്ളവയെ തകർക്കാൻ ശ്രമിച്ചതായും കേന്ദ്ര ഏജൻസികൾ രാഷ്ട്രീയപ്രേരിതമായി സംസ്ഥാനത്ത് ഇടപെട്ടപ്പോൾ ബിജെപിക്കു കൂട്ടുനിൽക്കുകയായിരുന്നെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ നിയമനിർമാണങ്ങൾക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവച്ചില്ലെന്നും ഉൾപ്പടെ നിരവധി കുറ്റപ്പെടുത്തലുകളാണ് എം പി മാർക്കെതിരെയുള്ള കരട് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

2 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

3 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

4 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

5 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

9 hours ago