Crime,

വീണക്ക് തിങ്കളാഴ്ച നിർണായകം, എക്സാലോജിക്കിനെതിരെ രണ്ടു ഹൈക്കോടതികളിൽ ഒരേ ദിവസം 3 ഹർജികൾ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന് തിങ്കളാഴ്ച നിർണായക ദിനം. വീണാ തൈക്കണ്ടി ഡയറക്ടറായ എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച നിര്‍ണായക ദിനമാണ് ഫെബ്രുവരി 12 എന്ന് തന്നെ പറയേണ്ടി യിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ഹര്‍ജികള്‍ ഒരേ ദിവസം കേരള, കര്‍ണാടക ഹൈക്കോടതികൾ പരിഗണിക്കുന്നു എന്നതാണ് ശ്രദ്ധേയം.

SFIO അന്വേഷണത്തിനെതിരായ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച രാവിലെ പരിഗണിക്കും. ജസ്റ്റിസ് നാഗ പ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുകന്നത്. എക്സാലോജിക് കമ്പനിക്കെതിരെയുള്ള SFIO സ്റ്റേ ചെയ്യണമെന്നതാണ് എക്സാലോജിക് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെ കേസ് റദ്ദാക്കണമെന്ന ആവശ്യവും എക്സാലോജിക് കമ്പനി ഉന്നയിക്കുന്നു.

സി.എം.ആര്‍.എല്ലും എക്സാലോജികുമായുള്ള ഇടപാടില്‍ എസ്എ ഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി നല്‍കിയ അപ്പീല്‍ ഹര്‍ജി തിങ്കളാഴ്ച കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

CMRL മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഐഡിസിയോട് എസ്എഫ്ഐഒ രേഖകൾ ആവശ്യപ്പെട്ടത്. കെഎസ്ഐഡിസിക്ക് സിഎംആർഎല്ലില്‍ 13.4% ഓഹരി പങ്കാളിത്തം ഉള്ളതാണ്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

4 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago