Crime,

മുഖ്യന്റെ മകൾ വീണയുടെ മാസപ്പടി തട്ടിപ്പ്: സിഎംആർഎല്ലിന് പുറമെ കെഎസ്ഐഡിസിയിലും SFIO യുടെ റെയ്ഡ്

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഉണ്ടായ മാസപ്പടി ആരോപണത്തിൽപെട്ട വ്യവസായ വികസന കോർപ റേഷനിലും എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) യുടെ റെയ്ഡ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ 3 അംഗ സംഘമാണ് കെഎസ്ഐഡിസി ഓഫിസിൽ പരിശോധന നടത്തി വരുന്നത്. അതേസമയം, പരിശോധനയ്ക്ക് എതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കരിമണൽ കമ്പനി സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് 13.4% ഓഹരി പങ്കാളിത്തമുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐഡിസി. സിഎംആർഎലും കെഎസ്ഐഡിസിയുമായുള്ള ഇടപാടുകളാണ് മുഖ്യമായും എസ്എഫ്ഐഒയുടെ അന്വേഷണ സംഘം പരിശോധിച്ചു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ ജനുവരി അവസാനമാണ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തുന്നത്.

വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. യാതൊരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറുകയാ യിരുന്നു. ഇത് സിഎംആർഎല്ലിനു സംസ്ഥാന സർക്കാരിന്റെ സഹായങ്ങൾ കിട്ടാനുള്ള മാസപ്പടിയാണെന്നാണ് ആരോപണം ഉയർന്നിരുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെന്റിൽമെന്റ് ബോർഡ് ആണ് അനധികൃത പണം കൈമാറ്റം കണ്ടെത്തുന്നത്.

മാസപ്പടി ഇടപാട് അന്വേഷിക്കാൻ ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് തുടർന്ന് എസ്എഫ്ഐഒ അന്വേഷണത്തിനു ചുമതലപ്പെടുത്തുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കുകയാണ് വേണ്ടത്. ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോര്‍ട്ടിൽ വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. അന്വേഷണം SFIO ക്ക് വിടണം എന്നാവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിക്കുകയും ഉണ്ടായി. ഹർജി ഈ മാസം 12ന് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറുക യായിരുന്നു.

എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് കേസിന്റെ അന്വേഷണ ചുമതല ഉള്ളത്. എറണാകുളത്തെ ആദായ നികുതി വകുപ്പ് ആസ്ഥാനത്തെത്തി അന്വേഷണ സംഘം ചില വിവരങ്ങൾ ശേഖരിച്ചിരുന്നു. സിഎംആർഎൽ കമ്പനിയിൽനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയുണ്ടായി. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ. എസ്എഫ്ഐഒക്ക് റെയ്ഡിനും അറസ്റ്റിനും അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജൻസികളുടെ സഹായം തേടുകയും ആവാം. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയി ലുള്ള കേസ് വാദിക്കാൻ മുതിർന്ന സുപ്രീംകോടതി അഭിഭാഷകനെ കെഎസ്ഐഡിസി ഇതിനിടെ ചുമതലപ്പെടുത്തി യിരുന്നു. 25 ലക്ഷംരൂപയാണ് അഭിഭാഷകനുള്ള ഫീസ് ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് തുളക്കുന്നതെന്ന ആരോപണങ്ങളും ഉയരുകയാണ്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

38 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

56 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

4 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago