Kerala

മാനന്തവാടിയിൽ ഭീതിവിതച്ച് കാട്ടാന, മയക്കുവെടിവെച്ച് പിടി കൂടി കർണാടകയിലേക്ക് മാറ്റും

മാനന്തവാടി . മാനന്തവാടി ടൗണിൽ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടിവെച്ച് പിടി കൂടി കർണാടകയിലേക്ക് മാറ്റും. വയനാട് ജില്ലാ കലക്ടർ രേണുരാജാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവുമായി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ദീപ മാനന്തവാടിയിൽ എത്തിയിട്ടുണ്ട്. ആന ചതുപ്പിൽനിന്ന് നീങ്ങുന്ന മുറയ്ക്ക് വെടിവെക്കും. തുടർന്ന് വാഹനത്തിൽ കർണാടകയിലേക്ക് മാറ്റും. നഗരത്തിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നേരത്തെ അറിയിച്ചിരുന്നു.

വയനാട്ടിലെ മാനന്തവാടി നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തിയ കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തണ്ണീര്‍ എന്നു പേരുള്ള കാട്ടാനയാണ് നഗരത്തിലിറങ്ങിയത്. ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്നും കഴിഞ്ഞ ജനുവരി 16 ന് കര്‍ണാടക വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ആനയാണിതെന്നാണ് റിപ്പോർട്ടുകൾ.

പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം ഒറ്റയാനെ ബന്ദിപ്പൂരിനടുത്ത് മൂലഹൊള്ളയില്‍ തുറന്നു വിടുകയായിരുന്നു. ഇവിടെ നിന്നാണ് ആന മാനന്തവാടിയിലെത്തിയത്. ആന അക്രമാസക്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനയെ പിടിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കര്‍ണാടക വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കര്‍ണാടക വനംവകുപ്പിന്റെ സഹായം തേടും. മയക്കുവെടി വെച്ചശേഷം ആനയെ കര്‍ണാടകയ്ക്ക് കൈമാറു മെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അതേസമയം കാട്ടാന അപകടകാരിയല്ലെന്ന് ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ പറഞ്ഞു.

കാട്ടാന ഇറങ്ങിയതിനെ തുടർന്ന് മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ മാനന്തവാടി ടൗണിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. കുട്ടികളെ സ്കൂളിൽ വിടരുതെന്നും സ്കൂളിലെത്തിയ കുട്ടികൾ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനപാലകരോട് സഹകരിക്ക ണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടു. നഗരത്തോട് ചേർന്ന എടവക പഞ്ചായത്തിലെ പായോട് ജനവാസകേന്ദ്രത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ കാട്ടാനയെ കണ്ടത്. രാവിലെ പാലുമായി പോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കാണുന്നത്.. കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

1 hour ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

4 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

14 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

15 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

15 hours ago