India

ചമ്പായി സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി . ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ചമ്പായി സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. അദേഹത്തോടൊപ്പം മറ്റ് ക്യാമ്പിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഭൂമി കുംഭകോണ കേസില്‍ ഹേമന്ത് സോറനെ ഇഡി അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ കക്ഷിനേതാക്കള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദമുന്നയിച്ച് കഴിഞ്ഞ ദിവസമാണ് ചമ്പായി സോറന്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കത്തുനല്‍കിയിരുന്നത്. തനിക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സംസ്ഥാനത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്നും കഴിഞ്ഞ ദിവസം ചമ്പായി സോറന്‍ പറഞ്ഞിരുന്നു. ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്ന ചമ്പായി സോറന്‍, ഹേമന്ത് സോറന്റെ അറസ്റ്റിന് പിറകെ ജെഎംഎം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഭൂമി കുംഭകോണവും കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഹേമന്ത് സോറന്റെ വിശ്വസ്തനാണ് ചമ്പായി. ജാര്‍ഖണ്ഡിലെ സെറൈകെല്ല മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്ന ചമ്പായി സോറന്‍ ഏഴ് തവണ എംഎല്‍എ യായിട്ടുണ്ട്. ജെഎംഎമ്മില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഒരു സ്വതന്ത്ര എംഎല്‍എ ആയിരുന്നു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

49 mins ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago