Crime,

ആനക്കൊമ്പിന്റെ ശില്പം വിൽക്കുന്നതിനിടെ അറസ്റ്റിലായ രണ്ടു പ്രതികള്‍ വിലങ്ങുമായി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

ആനക്കൊമ്പില്‍ തീര്‍ത്ത ശില്പം വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് അറസ്റ്റുചെയ്ത രണ്ടു പ്രതികള്‍ വിലങ്ങുമായി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പോലീസും വനംവകുപ്പും ഇവർക്കായി അന്വേഷ ണം നടത്തുകയാണ്. മണ്ണന്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എത്തുമ്പോഴാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെടുന്നത്.

വെഞ്ഞാറമൂട് തടത്തരികത്തു വീട്ടില്‍ ശരത്, പേയാട് കുണ്ടമണ്‍കടവില്‍ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണന്‍വിളയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലാണ് പ്രതികൾ രക്ഷപെട്ടത്. ഇതേ കേസില്‍ പ്രതികളായ വെഞ്ഞാറമൂട് മാണിക്കല്‍ സ്വദേശി അശ്വിന്‍, പേയാട് വിളപ്പില്‍ശാല സ്വദേശി മോഹന്‍ എന്നിവര്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.

പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിജിലന്‍സും കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിലാണ് ആനക്കൊമ്പില്‍ പണിത ശില്പങ്ങള്‍ വില്ക്കാനായി ശ്രമിക്കുന്നതിനിടെ പരുത്തിപ്പാറ പാണന്‍വിളയില്‍ നിന്നും നാലുപേരും അറസ്റ്റിലാവുന്നത്. ആനക്കൊമ്പ് കടത്താനായി ഉപയോഗിച്ച ബൈക്കും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണ്.

crime-administrator

Recent Posts

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

25 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

1 hour ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

2 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

4 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

6 hours ago