Crime,

കേന്ദ്ര മന്ത്രി കസേരയിലേക്ക് PC യും ജില്ലാ അധ്യക്ഷനായി ഷോണും, എക്സാലോജിക്കിലേക്കുള്ള ആദ്യ വെടിയിൽ വിജയം, അടുത്ത വെടിയിൽ പിണറായി ഞെട്ടും

എക്‌സാലോജിക്കിൽ വീണാ വിജയനെതിരെ പരാതിയുമായി മുമ്പോട്ട് പോകുന്നത് ഷോൺ ജോർജ്ജാണ്. കമ്പനി കാര്യ വകുപ്പിന് പരാതി നൽകിയ ഷോൺ ഹൈക്കോടതിയിലും നിയമ പോരാട്ടത്തിലാണ്. ഈ കേസിൽ കേന്ദ്ര സർക്കാരിന്റെ ഉറച്ച പിന്തുണ ഷോൺ പ്രതീക്ഷിക്കുന്നുണ്ട്. അതുറപ്പാക്കിയാണ് ജനപക്ഷം ബിജെപിക്കൊപ്പം പോകുന്നത്. ഈ കേസിൽ കേന്ദ്ര ഏജൻസികളുടെ ഇനിയുള്ള ഇടപെടലുകൾ നിർണ്ണായകമാകും. പിസി ജോർജ്ജിനെ പല കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. ഒരു പരിധിക്കപ്പുറം അത് വിജയിച്ചില്ല. ഇതിന് ശേഷമാണ് എക്‌സാലോജിക്കിൽ അടക്കം നിർണ്ണായക ഇടപെടലുകൾ ഷോൺ നടത്തിയത്.

പരാതികളിൽ ഷോൺ ഉറച്ചു നിന്നതാണ് മാസപ്പടി ആരോപണത്തിൽ കമ്പനി കാര്യ വകുപ്പിന്റെ അന്വേഷണം അനിവാര്യമാക്കിയത്. ഇതിൽ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കും വിധമാണ് പിസിയും മകനും ബിജെപി പാളയത്തിൽ എത്തുന്നത്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ പോരാട്ടത്തിൽ കേന്ദ്രത്തിന്റേയും ബിജിപിയുടേയും പിന്തുണ പിസി ജോർജ് ആഗ്രഹിക്കുന്നുണ്ട്. അതുറപ്പാക്കിയാണ് പിസി ജോർജിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം. പത്തനംതിട്ട സീറ്റിൽ നിന്ന് മത്സരിക്കണമെന്ന കടുംപിടുത്തമൊന്നും പി സിക്ക് ഇല്ല. പക്ഷെ ആ സീറ്റ് തന്നിലേക്ക് വന്നു ചേരുമെന്ന ഉറച്ച ആത്മവിശ്വാസം പി സി ജോർജിനുണ്ട്. അതുകൊണ്ടു തന്നെ കണ്ണുവച്ച കേന്ദ്ര മന്ത്രിപദവി പി സി ക്ക് കിട്ടും. അപ്പോൾ ഷോൺ ജോർജിന്റെ കാര്യമോ? പാർട്ടിയിലേക്ക് വരുന്നവർക്ക് അവർ അർഹിക്കുന്ന സ്ഥാനമാനങ്ങൾ നല്കാൻ ബി ജെ പിക്ക് യാതൊരു മടിയുമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷനായി ഷോണ്‍ ജോര്‍ജിനെ നിയമിച്ചേക്കും. പി.സി.ജോര്‍ജിന്റെ ബിജെപിയിലേക്കുള്ള വരവ് ലോക്‌സഭയില്‍ പ്രതിഫലിച്ചാലാകും ഈ മാറ്റം. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ ഉണ്ണി മുകുന്ദനാണ് ബിജെപിയുടെ പ്രഥമ പരിഗണന. ഉണ്ണി മുകുന്ദനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനായി മാറ്റി നിര്‍ത്തിയാല്‍ പി.സി.ജോര്‍ജിന് നറുക്ക് വീഴും. പത്തനംതിട്ടയില്‍ കടുംപിടത്തമുണ്ടാകരുതെന്ന് ബിജെപി ദേശീയ നേതൃത്വം പിസി ജോര്‍ജിനെ അറിയിച്ചിട്ടുണ്ട്. ഇത് പിസിയും സമ്മതിച്ചു.

തിരുവനന്തപുരത്ത് നിര്‍മ്മലാ സീതാരാമന്‍ അല്ലെങ്കിൽ ഐഎസ്ആർഒയിലെ ഉന്നതൻ, തൃശൂരില്‍ സുരേഷ് ഗോപി എന്നിങ്ങനെയാണ് ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും. ഈ സാഹചര്യത്തില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ക്രൈസ്തവ വോട്ടുകള്‍ എല്ലാം നേടുകയാണ് ബിജെപി ലക്ഷ്യം. പത്തനംതിട്ടയിലും കരുത്ത് കാട്ടണം. അതുകൊണ്ട് തന്നെ പിസി ജോര്‍ജിനെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകനായി അവതരിപ്പിക്കും. ബിജെപിയുടെ പരീക്ഷണം ജയിച്ചാല്‍ ക്രൈസ്തവർക്ക് മുന്‍തൂക്കമുള്ള കോട്ടയത്ത് പിസി ജോര്‍ജിന്റെ മകനെ പാര്‍ട്ടി അധ്യക്ഷനാക്കും. ഇതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആ വിഭാഗത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനാകും എന്നാണ് കണക്കുകൂട്ടൽ.

എക്‌സാലോജിക്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എന്ന ആവശ്യം അതിവേഗം അംഗീകരിച്ചതോടെ പി.സി.ജോർജും സന്തോഷത്തിലാണ്. ജനപക്ഷം സെക്കുലര്‍ നേതാവും ഏഴ് വട്ടം എംഎല്‍എയുമായ പി.സി.ജോര്‍ജ് ബിജെപിയില്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് പാര്‍ട്ടി കാണുന്നത്. കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ബിജെപി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി.ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി.സി.ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചു.

കേരളത്തിലെ റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള പ്രധാന നേതാവാണ് പി.സി.ജോര്‍ജ്. ഈ വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാന്‍ ജോര്‍ജിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ലയനത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തും. ഇത് കോട്ടയത്തോ പത്തനംതിട്ടയിലോ ആകും. മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ തന്നെ ഈ യോഗത്തില്‍ പങ്കെടുക്കും. ഇനിയും ക്രൈസ്തവ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാനും സാധ്യതയുണ്ട്.

വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത് എന്നാണ് പി.സി.ജോർജിനെ സ്വീകരിച്ചുകൊണ്ട് പ്രഭാരി പ്രകാശ് ജാവേദ്കര്‍ പറഞ്ഞത്. കേരളത്തില്‍ ഇപ്പോള്‍ ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുമെന്ന് പറയും. എന്നാല്‍, 2019-ല്‍ പലരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് വിശ്വസിച്ചു. 2019 തിരഞ്ഞെടുപ്പ് പോലെയല്ല കേരളത്തില്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്. പി.സി.ജോര്‍ജിന്റേയും ഭാവിയില്‍ വരാനിരിക്കുന്നവരുടെയും മികവിൽ കുറഞ്ഞത് അഞ്ച് സീറ്റില്‍ കേരളത്തിൽ ബിജെപി ജയിക്കുമെന്നുമാണ് ജാവദേക്കര്‍ അവകാശപ്പെട്ടത്.

എല്‍ഡിഎഫിനും യുഡിഎഫിനും കേരളത്തില്‍ ഒരേ മനസ്സാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. രാഷ്ട്രീയ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ലോകത്തെ നമ്പര്‍ വണ്‍ നേതാവായി മോദി മാറിയെന്ന് കേരളത്തിലെ ജനം അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെയുള്ള പ്രധാനമന്ത്രിയെ പ്പോലും അവഹേളിക്കുന്നത് ശരിയല്ലെന്ന ബോധ്യം കേരളത്തിലെ നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും ഉണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

4 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

12 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

12 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

13 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

13 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

13 hours ago