Crime,

വീണയുടെ കമ്പനിയുടെ മാസപ്പടിയിൽ മോദി, പിണറായി സർക്കാരിനെ പൂട്ടുമോ? അന്വേഷണ തലവൻ കില്ലാഡി, ആശങ്കയിൽ LDF

ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും അതിന്റെ പരിധിയിൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യെ ഉൾപ്പെടുത്തുകയും ചെയ്ത കേന്ദ്ര നടപടിയിൽ ആശങ്ക.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ളതാണ് എക്സാലോജിക്. ഈ കമ്പനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് ആർ.ഒ.സി. അന്വേഷണത്തിന് കൈമാറുകയും ചെയ്തത്. എന്നാൽ ഇതുവരെ രണ്ട് സ്വകാര്യകമ്പനികൾക്കെതിരായ അന്വേഷണത്തിന്റെ പരിധിയിലേക്ക് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനത്തെ കൂടി ഉൾപ്പെടുത്തിയതോടെ അന്വേഷണം മറ്റൊരുവഴിക്ക് നീങ്ങുമെന്നാണ് ഇടതുമുന്നണിയിലും സർക്കാർ തലത്തിലും ആശങ്ക.

മാത്രമല്ല എക്സാലോജിക്ക് കമ്പനിക്ക് എതിരായ പരാതിക്കാരൻ ഷോൺ ജോർജും പിതാവ് പി.സി ജോർജും ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെയാണ് അന്വേഷണം ഉന്നത ഏജൻസിയെ ഏൽപിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ സംഘമായ എസ് എഫ് ഐ ഒക്കാണ്(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണം കൈമാറിയിരിക്കുന്നത്. അറസ്റ്റിന് അടക്കം അധികാരമുള്ള അന്വേഷണ ഏജൻസിയാണിത്. പുതിയ സംഘം വരുന്നതോടെ നിലവിലെ ആർ.ഒ.സി.യുടെ മൂന്നംഗ സംഘം നടത്തുന്ന അന്വേഷണം അവസാനിപ്പിക്കും.

എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി, ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദ്, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിൽ . അരുൺ പ്രസാദാണ് അന്വേഷണ സംഘത്തിന്റെ തലവൻ.

കാർത്തി ചിദംബരത്തിന് എതിരായ എയർസെൽ മാക്സിസ് കേസ്, പോപ്പുലർ ഫിനാൻസ് ചിട്ടിതട്ടിപ്പ് കേസ്, വാസൻ ഐ കെയർ കേസ് അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുൺ പ്രസാദ്. നേരത്തെ എക്സാലോജിക് സ്വകാര്യ സ്ഥാപനത്തിൽ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആർ.ഒ.സി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐ.എസ്.ടി.ഐ.സി, കെ.എസ്‌. ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എട്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് എസ്എഫ്‌ ഐഒയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. അന്വേഷണ സംഘത്തിൽ നിലവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുംഉൾപ്പെടുന്നുണ്ട്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ ഇനിയുള്ള മാസങ്ങൾ സിപിഎമ്മിനും മുഖ്യമന്ത്രിക്കും കടുത്ത പരീക്ഷണങ്ങളും കാലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു വേളിൽ നേതാക്കളെ വരുതിയിൽ നിർത്തുന്ന വിധത്തിലുള്ള അന്വേഷണ മായി എസ്എഫ്‌ഐഒ അന്വേഷണം മാറുമോ എന്നാണ് അറിയേ ണ്ടടത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ എട്ടു മാസത്തെ സമയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പോരാട്ടത്തെക്കാൾ, സവിശേഷ അധികാരങ്ങളുള്ള ഉന്നത ഏജൻസിയുടെ അന്വേഷണം തന്നെയാണ് മുഖ്യമന്ത്രിക്കും വീണയ്ക്കായി പ്രതിരോധം തീർത്ത പാർട്ടിക്കും കൂടുതൽ കടുത്ത വെല്ലുവിളി. തിരഞ്ഞെടുപ്പു ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കഠിനമായ നടപടികൾ കേന്ദ്ര ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്ന ആശങ്കയും ഇടതുകേന്ദ്രങ്ങളിലുണ്ട്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

4 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

5 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

6 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

16 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

17 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

18 hours ago