Kerala

ശബരിമലയിൽ തിരക്കേറി മലചവിട്ടാൻ കഴിയാതെ വഴി മദ്ധ്യേ മാല ഊരി തിരികെ പോയത് കപട ഭക്തരെന്ന് ആക്ഷേപിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം . ശബരിമലയിൽ മണ്ഡല – മകര വിളക്ക് കാലത്ത് അനാവശ്യ നിയന്ത്രങ്ങൾ മൂലം തിരക്കേറി മലചവിട്ടാൻ കഴിയാതെ വഴി മദ്ധ്യേ മാല ഊരി തിരികെ പോയത് കപട ഭക്തരെന്ന് ആരോപിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. നിയമസഭയിൽ എം. വിൻസെ ന്‍റിന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ദേവസ്വം മന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത്. യഥാർഥ ഭക്തർ ആരും ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയോ തേങ്ങ ഉടച്ചോ തിരികെ പോയിട്ടില്ല എന്നാണ് രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത്.

ഇത്തരം വ്യാജ പ്രചാരണം ശബരിമലയെ തകർക്കാൻ നടക്കുന്നുവെന്നും ദേവസ്വം മന്ത്രി പറയുകയുണ്ടായി. സന്നിധാനത്ത് 80,000 ഭക്തർ വന്നാൽ ഒരു പ്രശ്നവുമില്ല. എന്നാൽ, ഒരു ദിവസം 1,25,000 ഭക്തന്മാർ വരികയാണ്. എങ്ങനെ ശ്രമിച്ചാലും 80,000 പേർക്കെ പതിനെട്ടാം പടി കയറാൻ സാധിക്കൂ. അതു കൊണ്ടാണ് തന്ത്രിയുമായി കൂടിയാലോചന നടത്തി ദർശന സമയം നീട്ടിയത്. സന്നിധാനത്ത് കെട്ടുമായി വന്നതിന് ശേഷം തിരികെ പോകുന്ന രണ്ടോ മൂന്നോ പേരെ ഉപയോഗിച്ച് വല്ലാത്ത പ്രചാരണം കൊടുക്കുകയാണ്. പതിനായിരക്കണക്കിന് പേർ വരുന്നിടത്ത് രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്നമ എന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.

ബോധപൂർവമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നത് യാഥാർഥ്യ മാന് – ദേവസ്വം മന്ത്രി പറഞ്ഞു. ഇത്തവണത്തെ ശബരിമല തീർഥാടന കാലം ദുരിതപൂർണമായിരുന്നു എന്നതും നവകേരള സദസിൽ നിന്ന് ദേവസ്വം മന്ത്രിക്ക് നേരിട്ട് വന്ന് ഇടപെടേണ്ടി വന്നുവെന്നതും യാഥാർഥ്യമാണെന്ന് എം. വിൻസെന്‍റ് സഭയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ചരിത്രത്തിൽ ആദ്യമായി ഈ വർഷം ശബരിമലയിൽ പോകാൻ മാലയിട്ടവർ പന്തളം ക്ഷേത്രത്തിൽ വന്ന് മാല ഊരേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

അനാവശ്യ നിയന്ത്രങ്ങൾ സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തി. മകരവിളക്ക് ദിവസവും തലേദിവസവും വെർച്വർ ക്യൂ വഴിയുള്ള ദർശനം പരിമിതപ്പെടുത്തി. അടുത്ത ദിവസം വെർച്വർ ക്യൂ ദർശനം 70,000ഉം 80,000ഉം ആയി മാറി. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ശബരിമലയിൽ ബുദ്ധമുട്ട് ഉണ്ടാക്കിയth – എം. വിൻസെന്‍റ് ചൂണ്ടിക്കാട്ടി.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

10 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

12 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

13 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

13 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

14 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

14 hours ago