Crime,

‘കുരുക്ക് മുറുകി’, വീണയുടെ രക്ഷക്ക് കെഎസ്ഐഡിസി ചിലവിൽ പിണറായി സുപ്രീം കോടതി അഭിഭാഷകനെ ഇറക്കി, ഒറ്റ തവണ ഫീസ്25 ലക്ഷം

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് വാദിക്കാനായി 25 ലക്ഷം രൂപ ചെലവിട്ട് കെഎസ്ഐ ഡിസിയുടെ പേരിൽ അഭിഭാഷകനെ ഇറക്കി. ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉള്ളപ്പോഴാണു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനെ കെഎസ്ഐഡി സിയുടെ പണത്തിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ കെഎസ്ഐഡിസി ഇറക്കിയിരിക്കുന്നത് സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥൻ എന്ന അഭിഭാഷകനെയാണ്. ഹൈക്കോടതിയിൽ കഴിഞ്ഞ 24ന് ഓൺലൈനായി ഹാജരായ സി.എസ്.വൈദ്യനാഥൻ ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു കെഎസ്ഐഡിസിക്കു കത്ത് നൽകി. പുറമേ ഓഫിസ് ചാർജും സി.എസ്.വൈദ്യനാഥന് നൽകേണ്ടതുണ്ട്.. തുടർന്നുള്ള സിറ്റിങ്ങുകളിലും സി.എസ്. വൈദ്യനാഥൻ തന്നെ ഹാജരാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവാദത്തിൽ സിഎം ആർഎലിൽ 13.4% അതായത് 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടു സംബന്ധിച്ചു കെഎസ്ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതേ തുടർന്നാണ് കമ്പനി നിയമം 210 പ്രകാരമുള്ള അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയം നടത്തുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷികൂടിയാണ് കെഎസ്ഐഡിസി എന്നതും ശ്രദ്ധേയമാണ്.

വീണക്കെതിരെയുള്ള അന്വേഷണക്കുരുക്കു മുറുകിയിരിക്കുന്ന സാഹചര്യത്തിലാണു മുതിർന്ന അഭിഭാഷകനെ കെഎസ്ഐഡി സിക്കെന്ന പേരിൽ വീണയുടെ രക്ഷക്കായി കൊണ്ട് വന്നിരിക്കുന്നത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ മാനേജ്മെന്റ് പിണറായി സർക്കാറിന്റെ നിർദേശമില്ലാതെ ഇത്തരമൊരു നടപടിക്ക് തയ്യാറാവില്ലെന്നതും വ്യക്തമാണ്.

ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉള്ളപ്പോൾ അവർക്ക് ശമ്പളവും ചിലവുകളും നൽകി കൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്ന് വൻ തുക മുടക്കി അഭിഭാഷകനെ കൊണ്ട് വന്നു കാട്ടുന്നത് ധൂർത്ത് തന്നെയാണ്. ഇതിനു മുൻപ്, സോളർ കേസിൽ 1.20 കോടിയും, ഇതരസംസ്ഥാന ലോട്ടറി കേസിൽ 1.78 കോടിയും, പെരിയ ഇരട്ടക്കൊലക്കേസിൽ 1.14 കോടിയും, മട്ടന്നൂർ ഷുഹൈബ് കേസിൽ 96.34 ലക്ഷം രൂപയും, നിയമസഭാ അക്രമക്കേസിൽ 16.50 ലക്ഷവും, ലൈഫ് മിഷൻ കേസ് 55 ലക്ഷവും, ചെറുവള്ളി എസ്റ്റേറ്റ് കേസ് 16.50 ലക്ഷവും, രാജ്യസഭാ തിരഞ്ഞെടുപ്പു കേസിൽ 60 ലക്ഷം രൂപയും പാവം ജനത്തിന്റെ ഖജനാവിലെ പണം സർക്കാർ തുലച്ചിട്ടുണ്ട്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

2 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

3 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

3 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

3 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

4 hours ago