Kerala

ഫെമ ലംഘനത്തിൽ ഉടായിപ്പുമായി കിഫ്‌ബി, സമൻസിന് മര്യാദയ്ക്ക് മറുപടി കൊടുക്കാൻ കോടതി, പൊളിച്ചടുക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കിഫബിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. കിഫ്ബി സമൻസ് അനുസരിക്കാത്തത് എന്തുകൊണ്ടാണെന്നും സമൻസിന് മറുപടി കൊടുക്കൂ എന്നും ഹൈക്കോടതി പറഞ്ഞു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതി നോട് യോജിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ആവർത്തിച്ച് ഇ.ഡി. തങ്ങളോട് ഒരേ കാര്യം ആവശ്യപ്പെടുന്നു, നേരത്തെ നൽകിയ രേഖകൾ വീണ്ടും നൽകാനാണ് ആവശ്യപ്പെടുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. തങ്ങളെ ബുദ്ധിമുട്ടിക്കാനും ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനും വേണ്ടിയുള്ള നീക്കമാണ് ഇ.ഡി. നടത്തുന്നതെന്നും കിഫ്ബി ആരോപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഇതിനോട് യോജിച്ചില്ല. സമൻസിനോട് പ്രതികരിക്കൂ എന്നായിരുന്നു ഹൈക്കോടതി കിഫ്ബിയോട് പറഞ്ഞത്.

സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ തന്നെ കിഫ്ബിയുടെ ഹർജിയിൽ ഉചിതമായ ഒരു തീരുമാനം എടുത്തിട്ടുള്ളതാണ്. അന്വേഷണം തടയാൻ കഴിയില്ല. അന്വേഷണത്തിനായി നിങ്ങളോട് ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്. നേരത്തെ നൽകിയ രേഖകളാണ് വീണ്ടും ചോദിച്ചതെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ഇ.ഡിയ്ക്ക് മറുപടി നൽകൂ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ഫെമ ലംഘനമാണ് പരിശോധിക്കുന്നത്. ഇതുവരെ ഫെമ ലംഘനം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അറസ്റ്റോ മറ്റുനടപടികളോ ഭയക്കേണ്ടതില്ല. ഇതൊരു സിവിൽ പ്രൊസീജ്യറാണ്. കള്ളപ്പണ ഇടപാട് പോലെയല്ല. ഏതെങ്കിലും തരത്തിൽ ഫെമ ലംഘനമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകള്‍ ആവശ്യപ്പെടു ന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. പ്രമുഖര്‍ ഉള്‍പ്പെട്ട നൂറിലധികം ഫെമ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനായി സര്‍ട്ടിഫൈഡ് കോപ്പികള്‍ ഉള്‍പ്പെടെ ആവശ്യമായി വരും. അത് ഹാജരാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.

മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആറാം തവണയാണ് തനിക്ക് സമന്‍സ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം കോടതിയില്‍ അറിയിച്ചു. ഇത് പീഡനമാണ്. അതുകൊണ്ടാണ് അതു ചോദ്യം ചെയ്യുന്നത്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. പിന്നെയും വീണ്ടും വീണ്ടും സമന്‍സ് അയക്കുകയാണെന്നും കിഫ്ബി സിഇഒ അറിയിച്ചു.

സമന്‍സ് പിന്‍വലിക്കാനാകില്ലെന്നും, കിഫ്ബി അന്വേഷണവുമായി സഹകരിക്കണമെന്നും വ്യക്തമാക്കി ഇഡി കഴിഞ്ഞദിവസം കോടതി യില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്വേഷണം സ്തംഭിപ്പിക്കാന്‍ കിഫ്ബി പലതരത്തില്‍ ശ്രമിക്കുന്നു. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സത്യവാ ങ്മൂലത്തിന് മറുപടി നല്‍കാന്‍ കിഫ്ബി കൂടുതല്‍ സമയം തേടി. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

3 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

10 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

11 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

12 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago