Crime,

‘ആക്രമിച്ചത് മുഖ്യമന്ത്രിയുടെ ദിവസ വേതന തൊഴിലാളികൾ, അവർ എന്റെ കാറിൽ അടിച്ചു’ ഗവർണർ

​കൊല്ലം . കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്ന് സംരക്ഷണം നൽകാഞ്ഞതിനെതിരെ നിലമേൽ നടുറോഡരുകിൽ ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിവന്ന പ്രതിഷേധ സമരം നടന്നത് ഒന്നരമണിക്കൂറിലേറെ. ‘അവർ പ്രതിഷേധിച്ചോട്ടെ, എന്റെ കാറിൽ അടിച്ചു, മുഖ്യമന്ത്രിയുടെ ദിവസ വേതന തൊഴിലാളികളാണ് അതിക്രമം കാണിച്ചത്’ ഗവർണർ മടങ്ങും മുൻപ് പറഞ്ഞു.

നിലമേലിൽ പോലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് എസ്.എഫ്.ഐക്കാർ പാഞ്ഞടുക്കുകയാണ് ഉണ്ടായത്. തുടർന്ന് വാഹനം തടഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് ഗവർണർ പുറത്തിറങ്ങുകയായിരുന്നു. പോലീസിനെ നോക്കുകുത്തിയാ ക്കിയാണ് എസ്.എഫ്.ഐക്കാർ ​ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുന്നത്. ഇതോടെ ​ഗവർണർ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.

കരിങ്കൊടിയുമായി വാഹനം തടയാൻ ശ്രമിച്ചവർക്കെതിരെ വ്യക്തമായ എഫ് ഐ ആർ ഇട്ടു കാണിച്ച ശേഷം മാത്രമേ താൻ ഇവിടം വിട്ടു പോവുകയുള്ളൂ എന്നായിരുന്നു പിന്നീടുള്ള ഗവർണറുടെ നിലപാട്. പോലീസിന്റെ ഭാഗത്ത് സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് ഗവർണർ ആരോപിച്ചു.. പോലീസിനെതിരെ ​ഗവർണർ വലിയ വിമർശനം തന്നെയാണ് ഉയർത്തിയത്.. മുഖ്യ മന്ത്രിക്കാണെങ്കിൽ ഇത്തരം സുരക്ഷയാണോ കൊടുക്കുകയെന്നും ഗവർണർ ചോദിച്ചു. സുരക്ഷ നൽകേണ്ട പോലീസ് തന്നെ ആക്രമണത്തിന് ഒത്താശ ചെയ്തതെന്നും ​ഗവർണർ കുറ്റപ്പെടുത്തി. അമ്പതിലേറെ ആക്രമകാരികളാണ് നിലമേലിൽ ആസൂത്രിത ആക്രമണം നടത്തിയത്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ നിങ്ങൾ സുരക്ഷയൊരുക്കുന്നതെന്നും ​ഗവർണർ ചോദിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഗവർണർ റോഡിന് സമീപം ഒന്നരമണിക്കൂറോളം ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു..

അതെ സമയം നിലമേൽ സംഭവം ഗവർണറുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചി ട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി രാജ്ഭവൻ സ്ഥിരീകരിക്കുകയും ഉണ്ടായി. സ്ത്രീകളടക്കമുള്ള എസ്.എഫ്.ഐക്കാരാണ് ഗവർണർ ക്കെതിരെ കരിങ്കൊടിയുമായി ചാടിവീണ് ആക്രമണത്തിന് മുതിർന്നത്. എന്നാൽ പോലീസ് ഇവരെ പിടികൂടാൻ തയാറായില്ല. ഗവണർ ശബ്ദമുയർത്തിയതോടെയാണ് പോലീസ് നടപടിയെടുക്കാൻ ഒരുങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയുമായും ഗവർണർ ആക്രമണ വിവരങ്ങൾ പങ്കുവക്കുകയുണ്ടായി.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

3 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

6 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

16 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago