Kerala

‘അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത്?, അവർ രക്തം കുടിക്കുന്നവർ’ മന്ത്രി റിയാസ്

കോഴിക്കോട് . റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കരാറുകാരന്റെ ജീപ്പിൽ അഭിവാ​ദ്യം സ്വീകരിച്ച സംഭവവുമായി ബന്ധപെട്ടു ഉണ്ടായ വിവാദത്തിൽ ‘അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തമെന്ന്’ മന്ത്രി പി എ മുഹമ്മദ് റിയാസ്.

‘അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്വം. വണ്ടിയുടെ ആർസി ബുക്കും മറ്റും കയറുന്നതിനു മുൻപ് നോക്കാൻ മന്ത്രിക്കാവുമോ? ചിലരുടെ ചോരകുടിക്കാനാണ് ഇങ്ങനെ വാർത്തകൾ നൽകുന്നതെന്നും’ പറഞ്ഞ റിയാസ് മാധ്യമങ്ങളെ ചോരകുടിക്കുന്നവരാക്കി ആക്ഷേപിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി റിയാസിന്റെ മറുപടി.

കോഴിക്കോട്ട് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതാണ് വിവാദമായത്. സ്വകാര്യ മേഖലയിലും, സർക്കാർ വകുപ്പുകളിലും കരാറുകളും ഉപകരാറുകളും എടുത്ത് ചെയ്യുന്ന മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിക്കുന്നത്. മാവൂർ സ്വദേശി വിപിൻ ദാസന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വാഹനം. കമ്പനിയുടെ പേര് മറച്ചുവച്ച് കൊണ്ടായിരുന്നു പരേഡിൽ വാഹനം ഉപയോ​ഗിച്ചത് പിന്നീട് പുറത്തറിയുകയാണ് ഉണ്ടായത്.

റിപ്പബ്ലിക് ദിന പരേഡിൽ സാധാരണയായി പോലീസിന്റെ വാഹനത്തിലാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുക. അക്കാര്യത്തിൽ ഒരു വ്യത്യസ്തത വരുത്തുകയായിരുന്നു മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി. മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത് കമ്പനിയുടെ പേര് മറച്ചുവച്ചു കൊണ്ടുതന്നെ യായിരുന്നു. പോലീസിന്റെ പക്കൽ വാഹനം ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വ്യക്തിയുടെ വാഹനം പരേഡിനായി ഉപയോ​ഗിച്ചതെന്നാണ് സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം. അതെ സമയം, ജനത്തിന്റെ ഭാഗ്യമെന്നോണം, അധോലോക രാജാവും പിടികിട്ടാപ്പുള്ളിയും കരാറുകാരുമൊക്കെ സഖാക്കളെപോലെ ആണെന്ന് മന്ത്രി പറഞ്ഞില്ല.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

6 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

18 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago