India

ഇന്ത്യ മഹാസഖ്യത്തിൽ പൊട്ടിത്തെറി, മമതയും ഭഗവന്ത് സിംഗ് മാനും അടുക്കുന്നില്ല, കരിനിഴലിൽ സഖ്യം

ബി.ജെ.പിയെ അധികാര കസേരയിൽ നിന്ന് താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി രൂപം കൊണ്ട ഇന്ത്യ മഹാസഖ്യത്തിൽ സ്ഫോട ങ്ങളുടെ പരമ്പര. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സീറ്റുകൾ വീത വെക്കുന്നതിൽ പോലും ഒരുമ കണ്ടെത്താൻ കഴിയാതെ പ്രതിസന്ധിയെ നേരിടുകയാണ് ഇന്ത്യ മഹാസഖ്യം എന്ന് തന്നെ പറയാം.

പ്രതിപക്ഷ നിരയിലെ മുഖ്യകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ നേതാവ് മമതാ ബാനർജിയുടെയും പഞ്ചാബിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാര ത്തിലേറിയ ആം ആദ്‌മി പാർട്ടിയും ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ഇന്ത്യാ സഖ്യത്തിന്റെ ഭാവിക്ക് മേൽ കരിനിഴൽ വീണു. ഒരുമയില്ലാത്ത ഇവരാണോ രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്നതെന്നാണ് ബി ജെ പി യുടെ ചോദ്യം.

തൃണമൂൽ നേതാവ് മമതാ ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും തങ്ങളുടെ പാർട്ടികളുടെ നിലപാടുകൾ വെളിപ്പെടു ത്തിയതോടെ ഇന്ത്യാ സഖ്യകക്ഷികൾ തമ്മിൽ സീറ്റ് ധാരണയുണ്ടാക്കി വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്ന ധാരണ വെള്ളത്തിലായി. കോൺഗ്രസുമായി എന്നല്ല,​ പ്രതിപക്ഷനിരയിലെ ഒരു പാർട്ടിയുമായും സീറ്റ് പങ്കിടൽ സംബന്ധിച്ച് നീക്കുപോക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണ് മമത ഉള്ളത്. സി പി എമ്മുമായി ഒരിടപാടും ഇല്ലെന്നും അത് തീവ്രവാദി പാർട്ടി എന്ന് കൂടി മമത പറഞ്ഞിട്ടുണ്ട്.

പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റിലും എ.എ.പി ഒറ്റക്ക് തന്നെ മത്സരിക്കുക എന്നാണ് ഭഗവന്ത് സിംഗും പറഞ്ഞിരിക്കുന്നത്. ഡൽഹിയിലെ ഏഴു ലോക്‌സഭാ സീറ്റിൽ ധാരണയുണ്ടാക്കാൻ എ.എ.പി കോൺഗ്രസ് – നേതാക്കളുമായുള്ള ചർച്ച നടന്നുകൊണ്ടി രിക്കുമ്പോഴാണ് സഖ്യനീക്കത്തിനുള്ള സാദ്ധ്യതകൾ അടക്കുന്ന മമ്തയുടെയും ഭഗവന്ത് സിംഗിന്റെയും പ്രസ്താവനകൾ.

കോൺഗ്രസിനു 2 സീറ്റുകൾ നൽകാമെന്നാണ് മമത പറയുന്നത്. ബംഗാളിൽ 42 ലോക്‌സഭാ സെറ്റുകളിൽ കോൺഗ്രസ് ചോദിക്കുന്നത് 12 സീറ്റാണ്. പിന്നീട് ആറു സീറ്റെങ്കിലും വേണമെന്നായി. 2 നപ്പുറം ഒരൊറ്റ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നാണ് മമതയുടെ നിലപാട്. ബംഗാളിൽ ആധിപത്യമുള്ള തൃണമൂൽ പാർട്ടിക്ക് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്ന ആത്മ വിശ്വാസം മമതക്കുണ്ട്.

മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് നിലവിൽ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് കോൺഗ്രസിനെ ചേർത്ത് പിടിച്ചാലും വലിയ നേട്ടമൊന്നുമുണ്ടാകാനിടയില്ലെന്ന് അവർ കണക്കുകൂട്ടുക യാണ്. തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാനാണ് തീരുമാനമെങ്കിലും തിരഞ്ഞെടുപ്പിനുശേഷം സഖ്യത്തിന്റെ ഭാഗമായി തുടരാൻ തങ്ങളും കാണുമെന്നും മമത വ്യക്തമാക്കുന്നുണ്ട്.

പഞ്ചാബിൽ എ.എ.പിയുടേതും ഇതേ നിലപാട് തന്നെ. കോൺഗ്രസുമായി ചേർന്ന് മത്സരത്തിനിറങ്ങേണ്ട ആവശ്യം തങ്ങൾക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി തുറന്നടിച്ചിരിക്കുന്നത്. ബംഗാളിലും പഞ്ചാബിലും ഇന്ത്യാ സഖ്യത്തിൽ പൊട്ടിത്തെറി ഉണ്ടായിരിക്കെയാണ് ബീഹാറിൽ ജനതാദൾ – എസ് നേതാവ് നിതീഷ്‌കുമാറിൽ ഉണ്ടായിരിക്കുന്ന ചാഞ്ചാട്ടം. നിതീഷ് ഇപ്പോഴും രണ്ടു മനസിലാണ്. അധികാര കസേരപ്രേമിയായ നിതീഷ് വീണ്ടും ബി.ജെ.പി പക്ഷത്തേക്ക് ചെയ്യുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. നേരത്തെ എൻ.ഡി.എയുടെ ഭാഗമായിരുന്ന നിതീഷിന്ഇ പ്പോൾ പ്രധാന മന്ത്രി കസേരയാണ് ലക്‌ഷ്യം. ഇന്ത്യ സഖ്യത്തിൽ നിന്നാൽ അതെന്തായാലും ഉണ്ടാവില്ലെന്ന ആശങ്കയാണ് നിതീഷിന് നിലവിലുള്ളത്. ഇന്ത്യാ സഖ്യവുമായി കൂടുതൽ വിലപേശലിനു വേണ്ടിയാണോ ഇപ്പോഴത്തെ നിലപാട് മാറ്റം എന്നും സംശയിക്കേണ്ടതായുണ്ട്.

ഡൽഹിയെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ലക്‌ഷ്യം വെക്കുന്നത്. ഡൽഹിയിൽ ഭരണത്തിന്റെ ഭാഗമാകണമെങ്കിൽ ഇന്ത്യ സഖ്യത്തിൽ AAP സീറ്റുകൾ വിട്ടു കൊടുക്കാൻ തയ്യാറാവണം. അതെന്തായാലും നടക്കാനുള്ള സാധ്യത വളരെ കുറവാണ്. തൃണമൂൽ പാർട്ടിയുടെയും എ.എ.പിയുടെയും നിലപാടുകളിൽ കോൺഗ്രസ് പ്രതികരിച്ചിട്ടി ല്ലെങ്കിലും കോൺഗ്രസ് കടുത്ത സമ്മർദ്ദത്തിലാണ്. ചർച്ചകൾ വഴി സഹകരണം ഉറപ്പിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഈ ശ്രമം വിജയം കാണുമോ എന്നത് വരും നാളുകളിൽ കണ്ടറിയാം.

crime-administrator

Recent Posts

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

1 min ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

50 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago