Kerala

‘ഗവർണറുടെ ചായ ഞങ്ങൾക്ക് വേണ്ട’ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം . ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ‘ഗവർണറുടെ ചായ ഞങ്ങൾക്ക് വേണ്ട’ എന്ന നിലപാട് എടുക്കുകയായിരുന്നു പിണറായി മന്ത്രി സഭ. രാജ്ഭവനില്‍ ഗവര്‍ണറുടെ അറ്റ്‌ഹോം വിരുന്ന് വെള്ളിയാഴ്ചയാണ് നടന്നത്. എന്നാല്‍ അതില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം തീരുമാനം എടുക്കുകയാണ് ഉണ്ടായത്. നിലവിലുള്ള പോര് തുടരുമെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്.

ഗവർണർ നയപ്രഖ്യാപന പ്രസംഗം വെറും ഒന്നര മിനുട്ടില്‍ ഒതുക്കിയ നടപടിയില്‍ അടക്കം സര്‍ക്കാരിന് രോഷത്തിലാണ്. ഇതിനിടയിലാണ് ചായസല്‍ക്കാര ബഹിഷ്‌കരണം. ഗവര്‍ണര്‍ക്കെതിരെ സിപിഎം നേതാക്കളും മന്ത്രിമാരുമെല്ലാം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് പ്രസ്താവനകൾ നടത്തുന്നതും തുടരുകയാണ്.

വിരുന്നിന് ഇരുപത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സര്‍ക്കാ രിന്റെ ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുക അനുവദിക്കു കയാ യിരുന്നു. രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ട് 1200 പേര്‍ക്കാണ് ചായസല്‍ക്കാരം നല്‍കാൻ തീരുമാനിച്ചിരുന്നത്. മന്ത്രിസഭാംഗ ങ്ങള്‍ക്ക് പുറമേ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സല്‍ക്കാര ത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.

വൈകീട്ട് ആറരയ്ക്കായിരുന്നു പരിപാടി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദമാണ് ബഹിഷ്‌കരണത്തിന് കാരണമായി പറയുന്നത്. നേരത്തെ പുതിയ മന്ത്രിമാരായി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത ശേഷവും ചായ സത്കാരത്തിൽ പങ്കെടുക്കാതെ ബഹിഷ്‌കരിച്ച്, മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുകയായിരുന്നു. പക്ഷെ ഇതിന്റെ ഒക്കെ പേരിൽ പാഴാക്കിയതും പാഴാക്കുന്നതും ജനത്തിന്റെ പണമാണെന്നതാണ് വസ്തുത.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

59 mins ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

2 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

4 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

4 hours ago