Kerala

‘എല്ലാം ഞാൻ’, എൻഡിഎ പദയാത്ര 27ന് തുടക്കം, നല്ല ബുദ്ധിയോടെയെങ്കിൽ പദയാത്ര നടത്തേണ്ടത് ശോഭ സുരേന്ദ്രൻ, ആകെ മൊത്തം സുരേന്ദ്രൻ, ഇതെന്താ സുരേന്ദ്രൻ അമിത്ഷായെ? മോദിയോ? വല്ലതുമാണോ?

തിരുവനന്തപുരം . ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർകോട് നിന്നും ആരംഭിക്കുകയാണ്. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർകോട് മേൽപ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം.

സത്യത്തിൽ ഈ പദ യാത്ര കൊണ്ട് ബി ജെ പി ഉദ്ദേശിക്കുന്നത് ജനത്തെ കൂടെ നിർത്തുകയാണ്, പ്രത്യേകിച്ച് സ്ത്രീ സമൂഹത്തെ ഒപ്പം കൂട്ടുക എന്നതാണെങ്കിൽ പദയാത്ര നടത്തേണ്ടത് ശോഭ സുരേന്ദ്രൻ കൂടിയായിരുന്നു. ഈ പദയാത്ര യുടെ തേരാളിയായി ശോഭ സുരേന്ദ്രനെ അവരോധിച്ച് കെ സുരേന്ദ്രൻ മാറി നിൽക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.

എല്ലാം താനാണ്, എല്ലാം തന്റെ കരങ്ങളിൽ കൂടി വേണം എന്ന് ഇത്രയും കാലം തള്ളിയിട്ടും ബി ജിപിയെ കേരളത്തിൽ ഒരു നല്ല തീരത്ത് അടുപ്പിക്കാൻ ഇതുവരെ സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. ഇങ്ങനെയെങ്കിൽ ഇനിയൊട്ടു കഴിയുകയും ഇല്ല. ഇക്കാര്യത്തിൽ മോദിയെ അനുകരിച്ച് ക്ഷേത്ര ദര്ശനം നടത്തിയത് കൊണ്ടൊന്നും ജനം സുരേന്ദ്രന് പിറകെ വരില്ല. ജനം ഒരു നേതാവിന്റെ പിറകെ വരണമെങ്കിൽ അയാൾക്ക് വാക്ക് സാമർഥ്യം വേണം. നേതൃ പടവം വേണം. അതില്ലാതെ എന്തൊക്കെ കാട്ടി കൂട്ടിയാലും കുരങ്ങന്റെ വാല് എത്രനാള് കുഴലിൽ ഇട്ടാലും എങ്ങനെ ഇരിക്കും ?അങ്ങനെയേ ഇരിക്കൂ?

27ന് രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ.സുരേന്ദ്രന്റെ കാസർകോട് ജില്ലയിലെ പരിപാടികളുടെ തുടക്കം. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയിൽ നടക്കുന്ന വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ തുടർന്ന് സുരേന്ദ്രൻ പങ്കെടുക്കും. 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ കാസർകോട് ലോക്സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്കാരിക നേതാക്കളുടെ സ്നേഹസംഗമം പരിപാടിയിലും സുരേന്ദ്രൻ സംസാരിക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകുമെന്നാണ് വാർത്ത കുറിപ്പ്

കേരളത്തിൽ ബി ജെ പി എന്നാൽ സുരേന്ദ്രൻ എന്നതാണ് ഏറ്റവും വലിയ ദുരന്തം. പദയാത്ര ക്യാപ്റ്റനും, വാർത്ത സമ്മേളനം നടത്തുന്നതും, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ സംസാരിക്കുന്നതും തുടങ്ങി ആകെ മൊത്തം സുരേന്ദ്രൻ. ഇതെന്താ സുരേന്ദ്രൻ അമിത്ഷായെ?മോദിയോ? വല്ലതുമാണോ? സുരേന്ദ്രന് അങ്ങനെ തോന്നിത്തുടങ്ങിയെന്നതാണ് ശ്രദ്ധേയം.

ഫെബ്രുവരി 3,5,5,7 തിയ്യതികളിൽ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ 9,10,12 തീയതികളിൽ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19,20,21 തിയ്യതികളിൽ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ കെ.സുരേന്ദ്രൻ നയിക്കുന്ന യാത്ര പര്യടനം നടത്തും. പൊന്നാനിയിൽ 23നും എറണാകുളത്ത് 24നും തൃശ്ശൂരിൽ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും എന്നാണ് വാർത്ത കുറിപ്പ്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

9 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

11 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

12 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

12 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

13 hours ago