India

ഇന്ത്യയോടുള്ള മാലി പ്രസിഡന്റിന്റെ വിരോധം, ഇന്ത്യൻ വിമാനം വിലക്കി, 14 കാരന്റെ ജീവനെടുത്തു

ന്യൂഡല്‍ഹി . ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച കുട്ടിയെ എയര്‍ ലിഫ്റ്റ് ചെയ്ത അടിയന്തിരമായി ആശുപത്രിയിലെ ത്തിക്കുന്നതിനു ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയ പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു. കുട്ടിയുടെ ജീവരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചുവെന്ന ആരോപണങ്ങള്‍ക്കി ടയിലാണ് കുട്ടിമരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെ എയര്‍ ആംബുലന്‍സിനുള്ള അനുമതി നല്‍കിയപ്പോള്‍ കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദ്വീപിലെ മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങ ളെത്തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സംഭവം.

സംഭവത്തിന് പിറകെ ജനപ്രതിനിധികളടക്കം മാലി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ‘ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തൃപ്തിപ്പെടുത്താന്‍ ആളുകള്‍ അവരുടെ ജീവന്‍ പണയം വയ്‌ക്കേണ്ടതില്ല’, കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ച മാലിദ്വീപ് എംപി മീകെയില്‍ നസീം പറഞ്ഞു. അതേസമയം മാലിദ്വീപില്‍ വിന്യസിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

crime-administrator

Recent Posts

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

1 hour ago

ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി, ജനത്തെ പെരുവഴിയിലാക്കി മന്ത്രി ഗണേശൻ വിദേശ ടൂറിലാണ്

കോഴിക്കോട് . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ മോട്ടോർ വാഹന ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നു. സംസ്ഥാനത്തെ…

2 hours ago

സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത…

4 hours ago

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

17 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

18 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

19 hours ago