Kerala

കാട്ടുപോത്ത് ആക്രമണം, കക്കയത്ത് സഞ്ചാരികള്‍ക്ക് വിലക്ക്, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോഴിക്കോട് . കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കക്കയത്ത് വിനോദസഞ്ചാരികള്‍ക്ക് വിലക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച കക്കയം കെഎസ്ഇബി ഹൈഡല്‍ ടൂറിസം സെന്‍ററില്‍ വെച്ചാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍ മരിയ (നാല്) എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു. കുടരഞ്ഞിയിലെ ബന്ധുവീട്ടില്‍ എറണാകുളം സ്വദേശികളായ ഇവര്‍ കുടുംബസമേതം എത്തിയപ്പോള്‍ കക്കയം ടൂറിസ്റ്റ് കേന്ദ്രവും ഇവർ സന്ദര്‍ശിക്കാനുമെത്തിയിരുന്നു. 3.40 നാണ് ഇവർക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

കക്കയം വനമേഖലയില്‍നിന്ന് ഇറങ്ങിയ കാട്ടുപോത്താണ് കുട്ടികളുടെ പാര്‍ക്കിലിരുന്ന വിനോദസഞ്ചാരികളെ ആക്രമി ക്കുകയായിരുന്നു. മകളെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ രക്ഷിക്കുന്നതിനിടെയാണ് മാതാവ് നീതുവിന് കുത്തേറ്റത്. ആക്രമണത്തില്‍ യുവതിയുടെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി. തലയ്ക്ക് എട്ട് തുന്നലുകളുണ്ട്. ആന്‍ മരിയയുടെ മുഖത്ത് പരിക്കുണ്ട്. പരിക്കേറ്റവരെ കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

crime-administrator

Recent Posts

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

14 mins ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

41 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago