Kerala

‘ഞങൾ തീരുമാനിക്കും, കസേരയിൽ ഇരുന്നാൽ മതി’ തലക്കിട്ടടിച്ചു CPM, ഗണേഷിന്റെ കണ്ണിൽ പൊന്നീച്ച പറന്നു

തിരുവനന്തപുരം . സി എംപി എമ്മിന്റെ മറ്റു മന്ത്രിമാരേക്കാൾ വലിയ ആളാവാൻ നോക്കിയ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തലക്കിട്ടു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൊടുത്ത അടിയിൽ ഗണേശന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. ഗണേഷിനെ അവസരം കാത്തിരുന്നു സത്യത്തിൽ ഗോവിന്ദൻ അടിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മരുമോന്റെ ഉൾപ്പടെ ചില മന്ത്രിമാരുടെ പിന്തുണയുമുണ്ട്.

ഇലക്ട്രിക് സിറ്റി ബസ് സർവീസ് പരാമർശം ഗതാഗത മന്ത്രി ഗണേഷ് കുമാറിന് ഇതോടെ തീർത്തും കോടാലിയായി. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശങ്ങൾ ഉയരുകയാണ്. വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തിരികൊളുത്തിയ വിവാദം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏറ്റെടുത്തതോടെ മന്ത്രി ഗണേഷ് തീർത്തും പ്രതിസന്ധിയിലായി.

സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാ തെയുള്ള മന്ത്രിയുടെ പ്രസ്താവനയാണ് ഗണേഷിനെ വെട്ടിലാക്കി യിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് വിവാദം കൊഴുക്കാനും കാരണമായി. ‘മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദൻ പ്രതികരിച്ചത്.

ഗതാഗത മന്ത്രിക്കുള്ള താക്കീത് മാത്രമല്ല, സി പി എം ഭരിക്കുമ്പോൾ എന്തും എത്തും തീരുമാനിക്കുന്നത് സി പി എം ആണെന്ന് കൂടി പറയാതെ പറഞ്ഞിരിക്കുകയാണ് ഗോവിന്ദൻ. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും മന്ത്രിക്ക് കനത്ത അടിയായി. കാര്യങ്ങൾ തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഗണേഷിനെ ഓർമ്മപ്പെടുത്തിയിരിക്കുകയാണ് ഗോവിന്ദൻ. ഇലക്ട്രിക്ക് ബസിന്‍റെ കാര്യത്തിൽ ഗതാഗത മന്ത്രി പറഞ്ഞത് ഇനി സ്വയം വിഴുങ്ങേണ്ടി വരുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി.

വട്ടിയൂർക്കാവിലെ പൊതുജനങ്ങളുടെ അഭിപ്രായം എന്ന നിലയിൽ മന്ത്രിക്കെതിരെ ആദ്യം ശരം തൊടുത്തത് വി കെ പ്രശാന്ത് എം എൽ എ ആയിരുന്നു. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെ എസ് ആര്‍ ടി സിക്ക് ബാധ്യതയില്ലെന്നുമാണ് വി കെ പ്രശാന്ത് പറഞ്ഞത്. ബസിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണ മെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണ മെന്നും, ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വി കെ പ്രശാന്ത് ഫേസ് ബുക്ക് വഴി തുറന്നടിക്കുകയായിരുന്നു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

18 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago