Kerala

തുടക്കത്തിലേ ഗണേശന് കല്ലുകടി, ‘ഇലക്ട്രിക് ബസ് സര്‍വീസിൽ’ കൂട്ടിയിടിച്ച് കെ ബി ഗണേഷ് കുമാറും സി പി എമ്മും’

തിരുവനന്തപുരം . ഗതാഗത മന്ത്രിയായി ചുമതലയേറ്റു ദിവസങ്ങൾക്കുള്ളിൽ ‘ഇലക്ട്രിക് ബസ് സര്‍വീസിൽ’ കൂട്ടിയിടിച്ച് കെ ബി ഗണേഷ് കുമാറും സി പി എമ്മും’. തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിലെ വിവാദം മുറുകുമ്പോൾ ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്ത് വന്നു.

അതേസമയം, തന്റെ നിലപാടിൽ മുറുകെ പിടിച്ച് തന്നെ നിൽക്കുന്ന ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ തുടർ നടപടികളു മായി മുന്നോട്ടു പോവുകയാണ്. ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങ ള്‍ക്കും ഇടയാക്കിയിരിക്കുന്നത്.

ഗണേഷ് കുമാർ ആവട്ടെ ഇതിനിടെ ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍നിന്നും വിശദമായ റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് ഗണേഷ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും മന്ത്രി മാത്രമല്ല, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നുമായിരുന്നു വിഷയത്തില്‍ മന്ത്രിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെഎസ്ആര്‍ടിസിക്ക് ബാധ്യതയില്ലെന്നുമാണ് വികെ പ്രശാന്ത് എംഎല്‍എയുടെ പ്രതികരിച്ചിരുന്നത്. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെന്നും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വികെ പ്രശാന്ത് പറഞ്ഞിരുന്നു. നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാ ണെങ്കില്‍ പരിഗണിക്കാം. ഗണേഷ് കുമാറിന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ല. നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണ് – വികെ പ്രശാന്ത് പറഞ്ഞു.

ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ലെന്നും പ്രതികരിച്ച ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മുന്‍ മേയറും വട്ടിയൂര്‍ക്കവ് എം എല്‍ എയുമായ വി കെ പ്രശാന്ത് രംഗത്ത് വരുകയായിരുന്നു. ഇലക്ട്രിക്ക് ബസുകള്‍ നയപരമായ തീരുമാനമാണ്. മലിനീകരണം കുറയ്‌ക്കാനാണ് ഇലക്ട്രിക്ക് ബസുകളെന്നും എം എല്‍ എ ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.

തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും ഭൂരിഭാഗം ബസുകളും ഇലക്ട്രിക് ആക്കി മലിനീകരണം കുറയ്‌ക്കാനും നയപരമായി തീരുമാനിച്ചാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയത്. ഇതിനെ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇത് ലാഭകരമാക്കാനും കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെ എസ് ആര്‍ ടി സി ചെയ്യേണ്ടത്. വി.കെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞതോടെ തിരുവനന്തപുരം നഗരത്തെ സംസ്ഥാനത്തെ ആദ്യ ഹരിതനഗരമാക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായി. ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്‌ക്ക് നാല് ഡീസല്‍ ബസുകള്‍ വാങ്ങാം. ഇലക്ട്രിക് ബസുകളില്‍ കുറച്ച് യാത്രക്കാര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. സുശീല്‍ ഘന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കും. ഇലക്ട്രിക് ബസിന് ദീര്‍ഘകാല പ്രവര്‍ത്തന ക്ഷമത കുറവാണെന്നും ഇലക്ട്രിക് ബസുകള്‍ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആയിരുന്നു മന്ത്രി കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി സംഘടകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഇതിനിടെ നിലവിലെ ഇലക്ട്രിക് ബസ് സര്‍വീസുകളുടെ റൂട്ട് ഉള്‍പ്പെടെ പരിഷ്കരിക്കുമോ സര്‍വീസ് വെട്ടികുറക്കുമോയെന്നുമുള്ള ആശങ്കയിലായിരിക്കുകയാണ് യാത്രക്കാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് നഷ്ടത്തിലാണെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്നുകൊണ്ടാണ് മന്ത്രി തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നതും എടുത്ത് പറയേണ്ടതായുണ്ട്. ഇലക്ട്രിക് ബസ് വിവാദം തുടരുന്നതിനിടെ ബസ് സര്‍വീസിന്‍റെ ഭാവി എന്താകുമെന്ന ആശങ്കിയിലായി ജനം.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

8 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

9 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

10 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

13 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

14 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

15 hours ago