Crime,

വീണയുടേത് ഷെൽ കമ്പനിയാണോ എന്ന് പരിശോധിക്കാൻ എറണാകുളം ആർഒസി, പ്രസ്താവനകളിൽ പ്രതിരോധിച്ച് വിഡ്ഢി വേഷം കെട്ടി CPM

തിരുവനന്തപുരം . മുഖ്യമന്ത്രി മകൾ വീണ വിജയൻറെ മാസപ്പടി ഇടപാടിൽ എക്സാലോജിക് മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയാണോ എന്ന് പരിശോധിക്കണമെന്ന് എറണാകുളം ആർഒസി. എക്സാലോജിക്ക് – സിഎംആർഎൽ വിവാദ ഇടപാടില്‍ എറണാകുളം ആർഒസി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നു.

ആർഒസിയുടെ ചോദ്യങ്ങൾക്ക് സിഎംആർഎൽ അവ്യക്തമായ മറുപടിയാണ് നൽകിയിരിക്കുന്നത്. എക്സാലോജികും സിഎം ആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്ക ണമെന്നും, കെഎസ്ഐഡിസിയുടെ കണക്ക് പസ്തകങ്ങൾ പരിശോധിക്കണമെന്നും എറണാകുളം ആർഒസി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

CMRLൽ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ഉള്ളത്. എക്സാലോജിക്കിന് സോഫ്റ്റ്‍വെയര്‍ സർവീസിനെന്ന പേരിൽ പ്രതിമാനം മൂന്ന് ലക്ഷം രൂപ കിട്ടിയതിന് പുറമേ, വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിലാണ് ആർഒസിയുടെ സംശയം. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു ആർഒസി എക്സാലോജിക്കിനോട് വിവരങ്ങൾ തേടിയിരുന്നത്. എന്നാല്‍, ആർഒസിയുടെ ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്നായിരുന്നു വീണ നൽകിയ മറുപടി.

അതേസമയം, എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാട് സംബന്ധിച്ച ബംഗളുരു ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്. മുഖ്യമന്ത്രിയാണ് സിഎംആർഎല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

സംസ്ഥാന സർക്കാരി നു ഉടമസ്ഥാവകാശമുള്ള കെഎസ്‌ഐ ഡിസിയെ നിയന്ത്രിക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനാണ്. സോഫ്‌റ്റുവെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ളത് തത്പര്യ കക്ഷി ഇടപാടാണ് നടന്നിരിക്കുന്നത്. ഈ ഇടപാടിനെ പറ്റി വെളിപ്പെ ടുത്താത്തത് നിയമലംഘനമാണെന്നും ആർഒസി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ചില വിവരങ്ങളും വിശദാംശങ്ങളും ആർഒസി എക്‌സാലോജി ക്കിനോടും സിഎംആർഎല്ലിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വിവരങ്ങൾ നൽകാൻ എക്‌സാലോജിക്കും ഉടമയായ വീണാ വിജയനും കഴിഞ്ഞില്ല. ചോദിച്ച വിവരങ്ങളും രേഖകളും നൽകാൻ തയ്യാറായില്ലെന്നും ജിഎസ്ടി അടച്ച രേഖമാത്രമാണ് നൽകിയതെന്നും ആർഒസിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇത് സിഎംആർഎൽ മറച്ചുവെച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർഒസി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു.

ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിടുന്നത്. ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ റിപ്പോർട്ട് ശരിയെന്ന് പറയുന്നതാണ് ആർഒസി റിപ്പോർട്ട്. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയർന്നുവന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോർട്ടിൽ വന്നതോടെ സർക്കാരും സിപിഎമ്മും തല പൊന്തിക്കാൻ കഴിയാത്ത വിധം പ്രതിരോധ ത്തിലായി.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago