Crime,

വീണക്ക് പിറകെ പിണറായിയും കുരുങ്ങി, സിഎംആർഎല്ലിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി, ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം . വീണ വിജയൻറെ എക്സാലോജിക്കിനെതിരായ ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും കുരുങ്ങി. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാട് സംബന്ധിച്ച ആർഒസി റിപ്പോർട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമർശം. മുഖ്യമന്ത്രിയാണ് സിഎംആർഎല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സംസ്ഥാന സർക്കാരി നു ഉടമസ്ഥാവകാശമുള്ള കെഎസ്‌ഐഡിസിയെ നിയന്ത്രിക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനാണ്. സോഫ്‌റ്റുവെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ളത് തത്പര്യ കക്ഷി ഇടപാടാണ്. ഈ ഇടപാടിനെ പറ്റി വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആർഒസി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ചില വിവരങ്ങളും വിശദാംശങ്ങളും ആർഒസി എക്‌സാലോജിക്കിനോടും സിഎംആർഎല്ലിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് വിവരങ്ങൾ നൽകാൻ എക്‌സാലോജിക്കും ഉടമയായ വീണാ വിജയനും കഴിഞ്ഞില്ല. ചോദിച്ച വിവരങ്ങളും രേഖകളും നൽകാൻ തയ്യാറായില്ലെന്നും ജിഎസ്ടി അടച്ച രേഖമാത്രമാണ് നൽകിയതെന്നും ആർഒസിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇത് സിഎംആർഎൽ മറച്ചുവെച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർഒസി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിടുന്നത്. ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ റിപ്പോർട്ട് ശരിയെന്ന് പറയുന്നതാണ് ആർഒസി റിപ്പോർട്ട്. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയർന്നുവന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോർട്ടിൽ വന്നതോടെ സർക്കാരും സിപിഎമ്മും തല പൊന്തിക്കാൻ കഴിയാത്ത വിധം പ്രതിരോധ ത്തിലായി.

crime-administrator

Recent Posts

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

1 hour ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

13 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

16 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

17 hours ago