Kerala

CPM മായി ചേർന്നുള്ള സമരത്തിന് യുഡിഎഫ് ഇല്ല, മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കും ‘അണികൾ CPM നെ വെറുക്കുന്നു’

കേന്ദ്രത്തിനെതിരെയുള്ള സമരത്തിൽ മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ യോജിച്ചുള്ള സമരത്തിനില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. CPM മ്മുമായി ചേർന്നൊരു സമരം അണികൾ ഇഷ്ടപ്പെടുന്നില്ല. അത് അണികളുടെ മനോവീര്യം തകർക്കും. പ്രതിപക്ഷ നേതാവും ഉപനേതാവ് സർക്കാരിനെ ഈ തീരുമാനം അറിയിക്കും. അതേസമയം തങ്ങളെ റോഡ് നീളെ തല്ലി ചതച്ച സി പി എമ്മിനൊപ്പം ഒരു സമരത്തിനും ഇല്ലെന്ന ശക്തമായ നിലപാടിലാണ് യൂത്ത് കോൺഗ്രസ്സും കോൺഗ്രസ്സും.

കേന്ദ്ര അവ​ഗണനയുടെ പേരുപറഞ്ഞു പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം നടത്താനിരിക്കുന്നത്. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സമരത്തിന് ചേർക്കാൻ യു ഡി എഫിന് മുന്നിൽ സി പി എം എടുത്ത് കിട്ടിയിരുന്നത്. എന്നാൽ കേന്ദ്ര അവഗണ കൊണ്ട് മാത്രമല്ല കേരളത്തിനു പ്രതിസന്ധി ഉണ്ടായതെന്ന നിലപാടിൽ ആണ് പ്രതിപക്ഷ നേതാവടക്കമുള്ളവർ ഉള്ളത്.
സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്ര സർക്കാർ ഞെരുക്കുന്നു എന്ന് ആരോപിച്ച് വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തത്. യു ഡി എഫിനെ കൂടെ കൂട്ടാമെന്നുമായിരുന്നു പദ്ധതി ഇട്ടിരുന്നത്. രാജ്യതലസ്ഥാനത്തെത്തി സമരം നടത്താനാണ് മുന്നണി തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും സമരത്തിന്റെ ഭാഗമാകാണുമായിരുന്നു ആലോചന.

ഇൻഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവൻ സംസ്ഥാനങ്ങളെയും സമരത്തിനായി ക്ഷണിക്കുന്നുണ്ട്. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബിജെപി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തിൽ തീരുമാനമായിരുന്നു. ഡൽഹിയിൽ സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എൽഡിഎഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്താനും തീരുമാനിച്ചിരുന്നു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

47 mins ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

2 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

3 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

4 hours ago